പുഴയില്‍നിന്ന് വന്‍തോതില്‍ പാറഖനനം നടത്തിയിരുന്നു അടിമാലി: അടിമാലി - കുമളി ദേശീയപാതയില്‍ പനംകുട്ടി പുതിയപാലത്തിന് താഴെ റോഡ് ഇടിഞ്ഞ് പുഴയില്‍ പതിച്ചതിന് പിന്നിൽ നിര്‍മാണത്തിലെ അപാകതയെന്ന് ആരോപണം. 2018 ലെ പ്രളയത്തിൽ ഇവിടെ റോഡ് ഇടിഞ്ഞ് പുഴയിൽ പതിച്ചിരുന്നു. ആഴ്ചകളോളം ഗതാഗതം മുടങ്ങിയ പാതയില്‍ നിർമാണ പ്രവർത്തനങ്ങൾ മാസങ്ങൾ നീണ്ടു. ടൈല്‍ വിരിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2020-21 ല്‍ വീണ്ടും ഈ ഭാഗത്ത് അറ്റകുറ്റപ്പണിയുടെ മറവില്‍ പുഴയില്‍നിന്ന് വന്‍തോതില്‍ പാറഖനനം നടത്തുകയുണ്ടായി. തുടർന്ന്, പുഴയുടെ ഒഴുക്ക് തടസ്സപ്പെടുകയും ജലനിരപ്പ് ഉയരുമ്പോള്‍ വെള്ളം റോഡിലേക്ക് ഇരച്ചുകയറുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും ചെയ്തു. പുഴയിലെ വെള്ളം ദിശമാറി ഒഴുകിയതാണ് കോടികള്‍ ചെലവഴിച്ച് നിർമിച്ച റോഡ് ഇപ്പോള്‍ തകരാന്‍ കാരണമെന്നാണ് ആരോപണം. വ്യാഴാഴ്ച വൈകീട്ട് റോഡിന്റെ മധ്യഭാഗം മുതല്‍ 75 മീറ്ററോളം ഇടിഞ്ഞ് പുഴയില്‍ പതിക്കുകയായിരുന്നു. ഇതോടെ ഈ പാതയില്‍ ഗതാഗതം മുടങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.