വിവിധ ഡിപ്പോകളിലായി 15 സർവിസുകൾ കുറച്ചേക്കും തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ ഇടിവ്. നിലവിലെ സാഹചര്യം നേരിടാൻ വരുമാനം കുറവുള്ള ബസുകൾ താൽക്കാലികമായി നിർത്താനാണ് കെ.എസ്.ആർ.ടി.സി നീക്കം. ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന് 15 സർവിസുകൾ വെട്ടിക്കുറക്കാനാണ് ആലോചന. മഴകാരണം ദിവസവരുമാനത്തിൽ വന്‍ കുറവാണ് പല ഡിപ്പോകളിലുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. 10,000 രൂപയോളം ഡീസലിന് ചെലവായിട്ടും കലക്ഷൻ 3000-4000 മാത്രമാണ്. വരുമാനം തീരെ കുറവുള്ള സർവിസുകളാണ് ഒഴിവാക്കുന്നത്. ഗ്രാമീണ മേഖലകളിലേതടക്കം രാവിലെയും വൈകീട്ടുമുള്ള സർവിസുകൾ മുടക്കില്ല. ഇത്തരം ഷെഡ്യൂളുകളുടെ കണക്ക് കെ.എസ്.ആർ.ടി.സി ശേഖരിച്ചുവരികയാണ്. ചില റൂട്ടുകളിൽ ട്രിപ്പുകളും വെട്ടിക്കുറച്ചേക്കും. മഴ കനത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്നും മഴ മാറുന്ന മുറക്ക് സർവിസുകൾ പുനഃസ്ഥാപിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. അതേസമയം, മറ്റ് ജില്ലകളിലെപ്പോലെ ഡീസൽക്ഷാമം കെ.എസ്.ആർ.ടി.സി സർവിസിനെ ബാധിച്ചിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.