തൊടുപുഴ: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 'ഹർ ഘർ തിരംഗ' പദ്ധതിയുടെ ഭാഗമായി വീടുകളിൽ ഉയര്‍ത്താൻ ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുക്കുന്നത് 1,22,407 ദേശീയപതാക. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച ഓർഡർ പ്രകാരമാണിത്. ആഗസ്റ്റ് 13 മുതൽ 15 വരെ ജില്ലയിലെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാർ, അര്‍ധ സര്‍ക്കാർ സ്ഥാപനങ്ങളിലും ഈ പതാകകൾ പാറിക്കളിക്കും. ജില്ല കുടുംബശ്രീ മിഷൻ നേതൃത്വത്തിലാണ് പതാക നിര്‍മാണം. മിഷൻ കോഓഡിനേറ്റര്‍ക്കും ജില്ല പ്രോഗ്രാം മാനേജര്‍ക്കുമാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല. ഈ മാസം പത്തിനകം എല്ല പഞ്ചായത്തിലും പതാക വിതരണം ചെയ്യും. പത്ത് ടെയ്ലറിങ് യൂനിറ്റിലായി നിശ്ചിത മാനദണ്ഡപ്രകാരം 3:2 അനുപാതത്തിൽ കോട്ടൺ, പോളിസ്റ്റർ മിക്‌സഡ് സാമഗ്രി ഉപയോഗിച്ചാണ് നിർമാണം. 28 രൂപയാണ് ഒരു പതാകക്ക് തദ്ദേശ സ്ഥാപനത്തിൽനിന്ന് ലഭിക്കുന്നത്. ഗതാഗത ചെലവ് ഉള്‍പ്പെടെ ഏകദേശം 22 രൂപയാണ് ഒരു പതാകക്ക് പ്രതീക്ഷിക്കുന്ന ചെലവ്. സംസ്ഥാനത്തെ കുടുംബശ്രീ യൂനിറ്റുകളിലൂടെ 23 ലക്ഷത്തിലധികം പതാകകളാണ് നിർമിച്ച് വിതരണം ചെയ്യുന്നത്. ഡയാലിസിസ് ടെക്‌നീഷ്യൻ നിയമനം കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു. യോഗ്യത: 1) ഡയാലിസിസ് ടെക്‌നോളജിയില്‍ അംഗീകൃത ഡിപ്ലോമ/പി.ജി ഡിപ്ലോമ /ബിരുദം. 2) കേരള പാരാമെഡിക്കൽ കൗണ്‍സിൽ രജിസ്ട്രേഷന്‍. ആഗസ്റ്റ് 10ന് വൈകീട്ട് അഞ്ചിന് മുമ്പ് യോഗ്യതപത്രങ്ങളുടെ പകര്‍പ്പ് സഹിതം നേരിട്ടോ ഇ-മെയിൽ മുഖേനയോ അപേക്ഷിക്കണം. ഇ-മെയിൽ: phckattappana@gmail.com ഫോണ്‍: 04868 296711, 9747555174. ഏകദിന ശിൽപശാല ഇന്ന് ഇടുക്കി: ജില്ല കൃഷി അസി. എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം നൂതന സംരംഭക സാധ്യതകൾ, മൂല്യവര്‍ധിത ഉൽപന്നങ്ങളുടെ ഉൽപാദന പദ്ധതികൾ എന്നിവ വിശകലനം ചെയ്യാൻ ശനിയാഴ്ച രാവിലെ പത്തിന് പഴയ മൂന്നാർ കണന്‍ദേവൻ ഹില്‍സ് ക്ലബിൽ ഏകദിന ശിൽപശാല നടത്തും. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. എസ്.എം.എ.എം പദ്ധതി രജിസ്‌ട്രേഷൻ എ. രാജ എം.എൽ.എ നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്പ് അധ്യക്ഷത വഹിക്കും. കെ.ഡി.എച്ച്.പി കമ്പനി സീനിയർ വൈസ് പ്രസിഡന്‍റ് മോഹൻ സി. വര്‍ഗീസ് രേഖകൾ കൈമാറും. രജിസ്‌ട്രേഷന്: 9446981320, 8086930144, 8281294866.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.