കുമളി: കുറ്റകൃത്യങ്ങൾ തടയാൻ ഗ്രാമത്തിനുചുറ്റും കാമറകൾ സ്ഥാപിച്ച് നാട്ടുകാർ. തേനി ജില്ലയിലെ ചെറിയ ഗ്രാമമായ കരുണാക്കമുത്തൻപെട്ടി ഗ്രാമത്തിലാണ് പൂർവവിദ്യാർഥികളുടെ സഹായത്തോടെ കാമറകൾ സ്ഥാപിക്കുന്നത്.
തമിഴ്നാട് അതിർത്തിയിൽ കുമളിക്ക് സമീപമുള്ള കരുണാക്ക മുത്തൻപെട്ടി ഗ്രാമത്തിൽ ഒമ്പതു വാർഡാണുള്ളത്. പതിനായിരത്തിൽ താഴെ മാത്രമാണ് ജനസംഖ്യ. വനമേഖലയോട് അടുത്തുകിടക്കുന്ന ഗ്രാമമായതിനാൽ മൃഗവേട്ട, കഞ്ചാവ് കൃഷി, ചന്ദനമോഷണം എന്നിവയും അടിപിടിയും മറ്റ് കുറ്റകൃത്യങ്ങളും പതിവ് സംഭവമാണ്. ചെറിയ ഗ്രാമത്തിലെ കേസുകളുടെ എണ്ണം അടിക്കടി വർധിച്ചതോടെയാണ് പൊലീസും നാട്ടുകാരും ചേർന്ന് ഗ്രാമത്തിനു ചുറ്റും കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
ഗ്രാമത്തിലെ സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികൾ നാലു ലക്ഷം രൂപ നൽകിയതോടെ പൊലീസിെൻറ പദ്ധതിക്ക് വേഗമേറി. ഗ്രാമത്തിനു ചുറ്റും 40 കാമറകളാണ് സ്ഥാപിച്ചത്. ഉദ്ഘാടനം തേനി എസ്.പി സായ് സരൺ തേജസ്വി നിർവഹിച്ചു.
പെരിയാർ കടുവ സങ്കേതത്തിന് വെല്ലുവിളിയായിരുന്ന ഇതേ ഗ്രാമത്തിലെ വനംകൊള്ളക്കാരെ വർഷങ്ങൾക്ക് മുമ്പ് തേക്കടിയിലെ വനപാലകർ പിടികൂടി മാസങ്ങളുടെ പരിശീലനങ്ങൾക്കും ക്ലാസുകൾക്കും ഒടുവിൽ കടുവ സങ്കേതത്തിെൻറ കാവൽക്കാരാക്കി മാറ്റിയ ചരിത്രവും ഈ ഗ്രാമത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.