1. തൊടുപുഴ നഗരസഭ ബയോഗ്യാസ് പ്ലാൻറിലെ പച്ചക്കറി കൃഷി, 2. പടുതാക്കുളത്തിലെ താറാവുകള്‍

പശു, താറാവ്​, കൃഷി... ഇത്​ മാതൃക മാലിന്യപ്ലാൻറ്​

തൊടുപുഴ: നഗരസഭ പച്ചക്കറി മാര്‍ക്കറ്റിലെ ജൈവമാലിന്യ സംസ്‌കരണ കേന്ദ്രമായ ബയോഗ്യാസ് പ്ലാൻറില്‍ അധികമാരുമറിയാത്ത അതിഥികളുണ്ട്; ലക്ഷ്മി എന്ന പശുക്കിടാവും 10 താറാവുകളും.

ഇവരും മാലിന്യ പരിപാലനത്തിൽ സജീവ പങ്കാളികളാണ്. ലക്ഷ്മി എന്ന പശുക്കിടാവി​െൻറ റോള്‍ വലുതാണ്. പ്ലാൻറില്‍ നിക്ഷേപിക്കുന്ന പഴം, പച്ചക്കറികള്‍ തുടങ്ങിയവയെ വളമാക്കി മാറ്റാനുള്ള 'ഇനോക്കുലം' ലക്ഷ്മിയുടെ ചാണകമാണ്. പ്ലാൻറിലേക്കാവശ്യമായ ചാണകപ്പൊടി കിട്ടാനുള്ള ബുദ്ധിമുട്ടും മറ്റുമാണ് സ്വന്തമായി പശുവിനെ വളര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കോണ്‍ട്രാക്ടര്‍ എന്‍.പി. ബൈജുവിനെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് രണ്ടുമാസം പ്രായമുള്ളപ്പോള്‍ തട്ടക്കുഴയില്‍നിന്ന്​ ലക്ഷ്മിയെ വാങ്ങി ഇവിടെയെത്തിച്ചത്. പ്ലാൻറില്‍ ഇവള്‍ക്കായി തൊഴുത്തും തീറ്റപ്പുല്‍കൃഷിയുണ്ട്.

പ്ലാൻറിൽ വെള്ളത്തി​െൻറ ആവശ്യത്തിനായി ചെറിയൊരു പടുതാക്കുളം നിർമിക്കുകയായിരുന്നു പിന്നീട് ബൈജു ചെയ്തത്. അതില്‍ ലക്ഷ്മിക്ക് കൂട്ടുകാരായി 10 താറാവുകളെത്തി. ഇവരെയൊക്കെ നോക്കുന്നതിനായി ഉണ്ണിയുമുണ്ട്​. പ്ലാൻറിരിക്കുന്ന 10 സെ​േൻറാളം സ്ഥലത്ത് വിവിധയിനം വാഴകള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം സമൃദ്ധമായി വളര്‍ത്തുന്നു. പ്ലാൻറില്‍നിന്ന്​ ലഭിക്കുന്ന സ്ലറി നല്ല വളമാണ്. ഇതുപയോഗിച്ചാണ് ഇവിടെ പച്ചക്കറി കൃഷിചെയ്യുന്നത്. മുനിസിപ്പല്‍ അധികൃതരുമായി ചേര്‍ന്ന് പ്ലാൻറിനെ മാതൃക സ്ഥാപനമാക്കാനാണ് ആഗ്രഹമെന്ന് ബൈജു പറഞ്ഞു.

24 മണിക്കൂറും പാചകവാതകം

പ്ലാൻറില്‍നിന്ന്​ 24 മണിക്കൂറും ഉപയോഗിക്കാനാവശ്യമായ പാചകവാതകം ലഭിക്കുന്നുണ്ട്. ഇത് ഫലപ്രദമായി വിനിയോഗിക്കുന്നതിന് സംവിധാനമൊരുക്കണമെന്ന് ചൂണ്ടിക്കാട്ടി ബൈജു ഹരിതകേരളം മുഖേന മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ സിസിലി ജോസിന് കത്ത് നല്‍കിയിട്ടുണ്ട്. ബയോഗ്യാസ് ഉപയോഗിച്ച് ഡ്രയറോ മറ്റോ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് ചെയര്‍പേഴ്‌സൻ സിസിലി ജോസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.