മകരവിളക്ക്​: ഇടുക്കി ജില്ലയിലെ ഒരുക്കം 12നകം പൂര്‍ത്തിയാക്കും

ഇ​ടു​ക്കി: മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ഒ​രു​ക്ക​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കാ​ൻ ക​ല​ക്ട​ര്‍ ഷീ​ബ ജോ​ർ​ജ്​ വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗം ഓ​ണ്‍ലൈ​നാ​യി വി​ളി​ച്ചു​ചേ​ര്‍ത്തു. 12ന​കം എ​ല്ല ഒ​രു​ക്ക​വും പൂ​ത്തി​യാ​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. പു​ല്ലു​മേ​ട്, പാ​ഞ്ചാ​ലി​മേ​ട്, പ​രു​ന്തും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ 1400ഓ​ളം പൊ​ലീ​സു​കാ​രെ വി​ന്യ​സി​ക്കും. സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ളും നി​രീ​ക്ഷ​ണ​വും ക​ര്‍ശ​ന​മാ​ക്കും.

തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യ​ത്തി​ന് കു​മ​ളി ഡി​പ്പോ​യി​ൽ​നി​ന്ന് വ​ള്ള​ക്ക​ട​വ്-​കോ​ഴി​ക്കാ​നം റൂ​ട്ടി​ല്‍ കെ.​എ​സ്.​ആ​ർ.​ടി.​സി 65 സ​ര്‍വി​സ്​ ന​ട​ത്തും. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍ക്ക് ആ​റ്​ സെ​ന്‍റ​റു​ക​ളി​ല്‍ അ​ഗ്‌​നി​ര​ക്ഷ സേ​ന​യെ നി​യോ​ഗി​ക്കും.

പു​ല്ലു​മേ​ട്​ മു​ത​ല്‍ കോ​ഴി​ക്കാ​നം വ​രെ 14 പോ​യ​ന്‍റു​ക​ളി​ല്‍ വാ​ട്ട​ര്‍ ടാ​ങ്കു​ക​ള്‍ സ​ജ്ജീ​ക​രി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല വാ​ട്ട​ര്‍ അ​തോ​റി​റ്റി​ക്കാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​രു​ന്തും​പാ​റ, പു​ല്ലു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബാ​രി​ക്കേ​ഡ് നി​ര്‍മി​ക്കും. റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കാ​നം മു​ത​ല്‍ പു​ല്ലു​മേ​ട് വ​രെ 14 കി​ലോ​മീ​റ്റ​ര്‍ ലൈ​റ്റു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും.

പു​ല്ലു​മേ​ട്, കോ​ഴി​ക്കാ​നം, പ​രു​ന്തും​പാ​റ, പാ​ഞ്ചാ​ലി​മേ​ട്, വ​ണ്ടി​പ്പെ​രി​യാ​ര്‍, താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ല്‍ പീ​രു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഡോ​ക്ട​ര്‍മാ​ര്‍ അ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ല്‍ ടീം, ​ആം​ബു​ല​ന്‍സു​ക​ളു​ടെ സേ​വ​നം എ​ന്നി​വ​യും ഉ​ണ്ടാ​കും. ആ​യു​ര്‍വേ​ദ, ഹോ​മി​യോ വ​കു​പ്പു​ക​ളും മെ​ഡി​ക്ക​ല്‍ ടീ​മു​ക​ളെ സ​ജ്ജ​മാ​ക്കും. മോ​ട്ടോ​ര്‍ വാ​ഹ​നം, എ​ക്‌​സൈ​സ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, ഫു​ഡ് സേ​ഫ്റ്റി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നും യോ​ഗം നി​ര്‍ദേ​ശി​ച്ചു.

Tags:    
News Summary - Makaravilak: The preparation of the district will be completed by 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.