തൊടുപുഴ: ഓണത്തിന് ഒരുമുറം ഇലക്കറികൾ എന്ന ആശയം പ്രാവർത്തികമാക്കി കരിമണ്ണൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ മൈക്രോ ഗ്രീൻ സാധ്യതകളെക്കുറിച്ച് പഠിച്ച കുട്ടികൾ കോവിഡ് കാലത്ത് വേറിട്ട കൃഷിരീതി പരീക്ഷിക്കുകയായിരുന്നു. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായാണ് മൈക്രോ ഗ്രീൻ പദ്ധതി വീടുകളിൽ പരീക്ഷിച്ച് വിജയിച്ചത്.
ചെറുപയർ, വൻപയർ, ഉലുവ, ചീര എന്നിങ്ങനെ വിവിധ ഇനം വിത്തുകളാണ് കുട്ടികൾ പരീക്ഷിച്ചത്. 10 ദിവസം കൊണ്ട് പ്രായമാകുന്ന ചെടികൾ തോരൻ, ഓംലെറ്റ് എന്നിവ ഉണ്ടാക്കാൻ വളരെ നല്ലതാണെന്ന് കുട്ടികൾ പറയുന്നു. മണ്ണും വളവും കീടനാശിനി പ്രയോഗവും ഇല്ലാതെ ഇഷ്ടംപോലെ ഇലക്കറികൾ ഉൽപാദിപ്പിക്കുക എന്നത് കുട്ടികളെ സംബന്ധിച്ച് കൗതുകവും മാതാപിതാക്കൾക്ക് പുതുമയും ആയിരുന്നു. അധ്യാപകരായ ഡോ. സിൽവി തെരേസ് ജോസഫ്, ബിജു ജോസഫ് എന്നിവരാണ് പരിശീലനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.