ന്യൂ​മോ​ണി​യ ബാ​ധി​ച്ച പി​ഞ്ചു​കു​ഞ്ഞി​ന് നെ​ടു​ങ്ക​ണ്ടം ആ​ശു​പ​ത്രി​യി​ല്‍ പ​രി​ച​ര​ണം ല​ഭി​ച്ചി​ല്ലെ​ന്ന്​ പ​രാ​തി

നെ​ടു​ങ്ക​ണ്ടം: ന്യു​മോ​ണി​യ ബാ​ധി​ച്ച പി​ഞ്ചു​കു​ഞ്ഞി​ന് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ വേ​ണ്ട പ​രി​ച​ര​ണ​മോ കോ​ട്ട​യം മെ​ഡി​ക്ക​ല്‍കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ആം​ബു​ല​ൻ​സോ ന​ല്‍കി​യി​ല്ലെ​ന്ന് പ​രാ​തി.

മ​ഞ്ഞ​പ്പാ​റ പ​ത്ത്​ വ​ള​വ് മ​ന്നി​ക്ക​ല്‍ ശ്രീ​കു​മാ​ര്‍-​ആ​ല്‍ബി ദ​മ്പ​തി​ക​ൾ ര​ണ്ട് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ​യു​മാ​യി തി​ങ്ക​ളാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ന്യു​മോ​ണി​യ കൂ​ടി​യ​തി​നാ​ല്‍ ഓ​ക്‌​സി​ജ​ന്‍ ന​ല്‍കി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ഡോ​ക്ട​ര്‍ നി​ര്‍ദേ​ശി​ച്ചു.

എ​ന്നാ​ൽ, ആം​ബു​ല​ന്‍സ് വി​ട്ടു​ന​ല്‍കാ​നോ ന​ഴ്‌​സി​നെ കൂ​ടെ​വി​ടാ​നോ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി. 108 ആം​ബു​ല​ൻ​സ്​ ക​ട്ട​പ്പു​റ​ത്താ​ണ്. മ​റ്റ് ര​ണ്ട് ആം​ബു​ല​ന്‍സ് ഉ​ണ്ടെ​ങ്കി​ലും ഡ്രൈ​വ​ര്‍മാ​ര്‍ അ​വ​ധി​യി​ലാ​യി​രു​ന്നു. അ​വ​സ്ഥ​യ​റി​ഞ്ഞ് സ്വ​കാ​ര്യ ആം​ബു​ല​ന്‍സു​മാ​യി ശ്രീ​കു​മാ​റി‍െൻറ സു​ഹൃ​ത്തു​ക്ക​ളാ​യ സ​ന​ലും അ​ജാ​സും പാ​ഞ്ഞെ​ത്തി​യെ​ങ്കി​ലും കു​ഞ്ഞി​ന് ഓ​ക്‌​സി​ജ​ന്‍ ന​ല്‍കി ന​ഴ്​​സി​നെ കൂ​ട്ടി​വി​ടാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ല. ജീ​വ​ന​ക്കാ​ര്‍ കു​റ​വാ​യ​തി​നാ​ല്‍ സ്റ്റാ​ഫ് ന​ഴ്‌​സി​നെ വി​ട്ടാ​ല്‍ ഒ.​പി അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​താ​യാ​ണ് ശ്രീ​കു​മാ​ര്‍ പ​റ​യു​ന്ന​ത്. തു​ട​ര്‍ന്ന് സ്വ​കാ​ര്യ ആം​ബു​ല​ൻ​സി​ൽ കു​ഞ്ഞു​മാ​യി ആ​ശു​പ​ത്രി വി​ട്ടെ​ങ്കി​ലും ക​ല്ലാ​ര്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും കു​ഞ്ഞി​ന് ഓ​ക്‌​സി​ജ​ന്‍ കി​ട്ടാ​തെ ക​ണ്ണി‍െൻറ കൃ​ഷ്ണ​മ​ണി മ​റി​ഞ്ഞു​പോ​കു​ന്ന​താ​യി ക​ണ്ട് തി​രി​കെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ആ​ശു​പ​ത്രി​യി​ല്‍ കൂ​ടി​നി​ന്ന​വ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ജീ​ഷ് മു​തു​കു​ന്നേ​ലി​നെ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി‍െൻറ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍ന്ന് സൂ​പ്ര​ണ്ട് ന​ഴ്‌​സി​നെ കൂ​ടെ അ​യ​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് ദി​വ​സ​മാ​യി കു​ഞ്ഞി​നെ ഈ ​ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​വ​രു​ന്നു​ണ്ട്. കു​ഞ്ഞി​ന് ക​ഫ​ക്കെ​ട്ട് കൂ​ടി ഞാ​യ​റാ​ഴ്ച രാ​ത്രി ഒ.​പി​യി​ല്‍ കൊ​ണ്ടു​വ​ന്നി​രു​ന്നു. കൂ​ടാ​തെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ കൊ​ണ്ടു​വ​ന്ന്​ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ൽ കാ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ര​ണ്ട് ആം​ബു​ല​ന്‍സി​ന് ഒ​രു ഡ്രൈ​വ​ർ മാ​​ത്ര​മാ​ണു​ള്ള​തെ​ന്നും തി​ങ്ക​ളാ​ഴ്ച അ​വ​ധി​യി​ലാ​യി​രു​ന്നു​വെ​ന്നും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. നി​ല​വി​ലെ ഒ​ഴി​വി​ലേ​ക്ക് അ​റ​ക്കു​ള​ത്തു​നി​ന്ന്​ ഒ​രാ​ളെ നി​യ​മി​ച്ചി​ട്ട് ഒ​രാ​ഴ്ച ആ​യെ​ങ്കി​ലും എ​ത്തി​യി​ട്ടി​ല്ല.

എ​ട്ടു​മാ​സ​മാ​യി കു​ട്ടി​ക​ളു​ടെ ഡോ​ക്ട​റു​ടെ ഒ​ഴി​വു​ണ്ട്. ജീ​വ​ന​ക്കാ​ര്‍ ആ​രെ​ങ്കി​ലും രോ​ഗി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

Tags:    
News Summary - A toddler suffering from pneumonia is being treated at Nedunkandam Hospital. Complaining that there is no need

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.