എ.ഐ.എ.ഡി.​എം.കെ പഞ്ചായത്ത്​ പ്രസിഡൻറ്​ ഇനി ​േകാൺഗ്രസ്​ ടിക്കറ്റിൽ

പീ​രു​മേ​ട്​: യു.​ഡി.​എ​ഫി​ന്​ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​ട്ടും കോ​ൺ​ഗ്ര​സി​ന്​ പ​ട്ടി​ക​ജാ​തി അം​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ എ.​ഐ.​എ.​ഡി.​എം.​കെ​ക്കാ​രി പ്ര​സി​ഡ​ൻ​റാ​യ​ ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം തീ​ര​വെ പ്ര​സി​ഡ​ൻ​റി​ന്​ കോ​ൺ​ഗ്ര​സ്​ അം​ഗ​ത്വം. പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം സം​വ​ര​ണം ചെ​യ്​​ത പീ​രു​മേ​ട്​ പ​ഞ്ചാ​യ​ത്തി​ൽ ​പ​ട്ടി​ക​ജാ​തി വ​നി​ത​യി​ല്ലാ​തെ വി​ഷ​മി​ച്ച യു.​ഡി.​എ​ഫ്, എ.​ഐ.​എ.​ഡി.​എം.​കെ വ​നി​ത​യെ പ്ര​സി​ഡ​ൻ​റാ​ക്കു​ക​യാ​യി​രു​ന്നു.

യു.​ഡി.​എ​ഫ്​ പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം വ​ഹി​ച്ച പ്ര​വീ​ണ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. പീ​രു​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ഒ​ന്നാം വാ​ർ​ഡി​ൽ​നി​ന്നാ​ണ് ക​ഴി​ഞ്ഞ ​െത​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി പ്ര​വീ​ണ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്. യു.​ഡി.​എ​ഫി​ന് ഭ​ര​ണം ല​ഭി​ച്ചെ​ങ്കി​ലും പാ​തി​വ​ഴി​യി​ൽ പ്ര​സി​ഡ​ൻ​റും വൈ​സ് പ്ര​സി​ഡ​ൻ​റും സി.​പി.​എ​മ്മി​ലേ​ക്ക് കൂ​റു​മാ​റി​യ​തോ​ടെ ഭ​ര​ണം ന​ഷ്​​ട​പ്പെ​ട്ടു.

കൂ​റു​മാ​റി​യ ഇ​രു​വ​രെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​യോ​ഗ്യ​രാ​ക്കി​യ​തോ​ടെ എ​ൽ.​ഡി.​എ​ഫി​ന് ഭൂ​രി​പ​ക്ഷം ന​ഷ്​​ട​പ്പെ​ട്ട്​ പു​റ​ത്താ​യി. എ​ന്നാ​ൽ, പ​ട്ടി​ക​ജാ​തി വ​നി​ത സം​വ​ര​ണ പ​ദ​വി​യി​ൽ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം സം​വ​ര​ണം ചെ​യ്തി​രി​ക്കു​ക​യും ഈ ​വി​ഭാ​ഗ​ത്തി​ലെ ആ​രും യു.​ഡി.​എ​ഫി​ൽ​നി​ന്ന്​ വി​ജ​യി​ക്കാ​തി​രി​ക്കു​ക​യും ​ചെ​യ്​​ത​​തോ​ടെ​യാ​ണ്​ പ്ര​തി​സ​ന്ധി​യാ​യ​ത്.

ഒ​ടു​വി​ൽ എ.​ഐ.​എ.​ഡി.​എം.​കെ​യി​ലെ പ്ര​വീ​ണ​ക്ക് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം ന​ൽ​കി ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന പ്ര​വീ​ണ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് സീ​റ്റ് ഉ​റ​പ്പി​ച്ച​താ​യാ​ണ്​ വി​വ​രം. പ്ര​വീ​ണ​യു​ടെ അ​പ്ര​തീ​ക്ഷി​ത ജ​യം ഇ​ത്ത​വ​ണ മ​റ്റ് വാ​ർ​ഡു​ക​ളി​ൽ പ​രീ​ക്ഷി​ച്ച് കൂ​ടു​ത​ൽ പ്ര​തി​നി​ധി​ക​ളെ പ​ഞ്ചാ​യ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള എ.​ഐ.​എ.​ഡി.​എം.​കെ​യു​ടെ നീ​ക്ക​ത്തി​നും പ്ര​വീ​ണ​യു​ടെ പാ​ർ​ട്ടി മാ​റ്റം വി​ന​യാ​യി. 

Tags:    
News Summary - AIADMK panchayat president this time in congress ticket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.