പീരുമേട്: ജനങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളിച്ച് പഴകിയ മീൻ വിൽപന വ്യാപകമായി തുടരുന്നു. വൈകുന്നേരം അഞ്ചു മണിക്കു ശേഷമാണ് ഗുണനിലവാരമില്ലാത്ത മീൻ വിൽപന തകൃതിയായി നടക്കുന്നത്. പെട്ടി ഓട്ടോയിൽ എത്തിക്കുന്ന മീൻ മിക്കവാറും ഉപയോഗശൂന്യമാണ്.
ഒറ്റനോട്ടത്തിൽ പുതിയ മീനാണെന്ന് തോന്നുമെങ്കിലും ഉൾവശം ചീഞ്ഞതും ഉപയോഗശൂന്യവുമാണെന്ന് വങ്ങിയവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പഴക്കം തോന്നാതിരിക്കാൻ പ്രയോഗിക്കുന്ന രാസവസ്തുക്കളാണ് ഇതിനു കാരണം.
ഇതാകട്ടെ ആരോഗ്യത്തെ അപടകടത്തിലാക്കുന്ന മാരകവസ്തുക്കളുമാണ്. തിരക്കേറിയ നാൽക്കവലകളിലും മദ്യ വിൽപ്പനശാലകൾക്കു മുന്നിലുമൊക്കെയാണ് വിൽപന പൊടിപൊടിക്കുന്നത്.
പേരിന് ചില പരിശോധനകൾ നടത്തുന്നതല്ലാതെ ഭക്ഷ്യസുരക്ഷ വകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കാത്തതാണ് ഇത്തരം മീൻ വിൽപന വ്യാപകമാകാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.