പീരുമേട്: സർക്കാർ ഭൂമി കൈയേറി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച സംഭവത്തിൽ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വില്ലേജ് ഓഫിസർക്ക് പീരുമേട് തഹസിൽദാർ നിർദേശം നൽകി. അഗ്നിരക്ഷാസേന ഓഫിസ് സ്ഥിതി ചെയ്യുന്നതിന് മുകളിലുള്ള മലയിലെ റവന്യൂ ഭൂമിയാണ് കൈയേറി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് നിർമിക്കുകയും സ്ഥലം നിരപ്പാക്കുകയും ചെയ്തിരുന്നു.
അനധികൃത നിർമാണം നടന്ന സ്ഥലം പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ദിനേശൻ സന്ദർശിച്ചു. 2014ൽ ഭൂരഹിതർ കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ ഇവിടെ 10 സെൻറ് സ്ഥലം വീതം തിരിച്ചെടുത് വീട് നിർമിക്കാൻ ആരംഭിച്ചിരുന്നുവെന്നും 2016ന് ശേഷം ഭൂരഹിതർക്ക് സർക്കാർ മൂന്നു സെൻറ് വീതം നൽകി വീട് നിർമിച്ചു താമസം ആരംഭിച്ചെന്നും ഇതിന് സമീപമാണ് കൈയേറ്റം നടന്നതെന്നും പ്രസിഡൻറ് പറഞ്ഞു.
റവന്യൂ ജീവനക്കാർ തെരഞ്ഞെടുപ്പ് ജോലികളിൽ ശ്രദ്ധകേന്ദീകരിച്ചിരിക്കെയാണ് കൈയേറ്റം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസിന്റെ സ്പെഷൽ ബ്രാഞ്ച് വിഭാഗവും അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.