പീരുമേട്: സ്വകാര്യ ബസുകളിൽ വിദ്യാർഥികളിൽനിന്ന് അമിതകൂലി ഈടാക്കുന്നു. പഴയ ബസ് ചാർജിെൻറ 25 ശതമാനം കൂലി വാങ്ങാനാണ് സർക്കാർ ഉത്തരവുള്ളത്. എന്നാൽ, കോവിഡ് കാലത്ത് വർധിപ്പിച്ച കൂലിയുടെ പകുതിയാണ് മിക്ക ബസുകളിലും വാങ്ങുന്നത്.
ഇതേ തുടർന്ന് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുന്നു. മുണ്ടക്കയത്തുനിന്ന് രാവിലെ 8.30 മുതൽ 9.05 വരെ കട്ടപ്പന ഭാഗത്തേക്ക് പുറപ്പെടുന്ന ഒരു സ്വകാര്യ ബസ് ഉടമയുടെ ബസുകളിൽ വിദ്യാർഥികളെ കയറ്റുന്നില്ല.
അമിതകൂലി വാങ്ങിയ ഏലപ്പാറ- കുമളി റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരെ വിദ്യാർഥികളുടെ പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ താക്കീത് ചെയ്തു.
വിദ്യാർഥികൾ കൈകാണിച്ചാലും സ്റ്റോപ്പുകളിൽ നിർത്താതെ പോകുകയും ചെയ്യുന്നു. സർക്കാർ ഉത്തരവ് മറികടന്ന് അമിതകൂലി വാങ്ങുന്ന ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.