പീരുമേട് നിയോജക മണ്ഡലം രൂപവത്കൃതമായതിെൻറ ആകെ വർഷം നടന്നിട്ടുള്ളതിനെക്കാൾ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറ പാകാൻ ഇക്കഴിഞ്ഞ വർഷങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. മലയോര ഹൈവേ, വിവിധ കുടിവെള്ള പദ്ധതികൾ,വിവിധ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡുകൾ, സ്കൂളുകൾ, കോർട്ട് കോംപ്ലക്സുകൾ, ട്രഷറി സമുച്ചയം, റവന്യൂ ടവൻ ആശുപത്രികൾ ഉൾപ്പെടെ നിരവധി മേഖലകളിൽ കിഫ്ബി പദ്ധതി വഴി വൻ നിക്ഷേപമാണ് നടന്നത്. കിഫ്ബി പദ്ധതി വഴി നൽകിയ ആത്മ വിശ്വാസവും സാമ്പത്തിക പിന്തുണയുമാണ് സ്വപ്നസമാനമായ ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചത്. ജല ജീവൻ മിഷെൻറ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി നിയോജക മണ്ഡലത്തിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന് സഹായകരമായ പനദ്ധതികൾ കിഫ്ബി വഴി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇടുക്കിയിലെ വിനോദ സഞ്ചാരമേഖലക്ക് കൂടി ഊന്നൽ നൽകുന്ന തരത്തിലുള്ള പദ്ധതികൾക്ക് കിഫ്ബി ഊന്നൽ നൽേകണ്ടതുണ്ട്. ഒരു ലക്ഷത്തിലധികം തൊഴിലാളികൾ പണിയെടുക്കുന്ന തോട്ടം മേഖലയിൽ കാലോചിതമായ വികസന പദ്ധതികൾ നടപ്പാക്കണം. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിെൻറ വികസനത്തിന് സമാനതകളില്ലാത്ത കുതിച്ച് ചാട്ടത്തിന് നാന്ദി കുറിക്കാൻ കിഫ്ബി പദ്ധതികൾക്ക് കഴിഞ്ഞത് ആശ്വാസകരമാണ്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.