പീരുമേട്: നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന വ്യാപകം. പീരുമേട്, ഏലപ്പാറ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ നിരവധി കടകളിലാണ് വിൽപന നടത്തുന്നത്.
ഉപയോക്താക്കളിൽ ഏറെയും അന്തർ സംസ്ഥാന തൊഴിലാളികളും വിദ്യാർഥികളുമാണ്. തമിഴ്നാട്ടിൽ 10 രൂപക്ക് ലഭിക്കുന്ന പാക്കറ്റ് 100 രൂപക്കാണ് വിൽക്കുന്നത്. കൊള്ളലാഭം ലഭിക്കുന്നതിനാൽ വിൽപനക്കാർ ഏറെയാണ്. പാമ്പനാർ ചന്തയിലെ മൂന്ന് കടകളിലും തോട്ടം മേഖലകളിലെ കടകളിലും വിൽപന നടക്കുന്നുണ്ട്. കടയിൽ ഇവ സൂക്ഷിക്കാറില്ല. ആവശ്യക്കാർ എത്തുമ്പോൾ സമീപ പ്രദേശത്ത് ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എടുത്തുനൽകും. ഏലപ്പാറ വാഗമൺ ടൗണിലെ കടകളിലും വ്യാപകമായി വിൽക്കുന്നുണ്ട്. വിനോദസഞ്ചാരികൾ വളരെയധികം എത്തുന്ന വാഗമണ്ണിൽ വിൽപന തകൃതിയാണ്.
അന്തർ സംസ്ഥാന തൊഴിലാളികൾ പൊതുനിരത്തുകളിൽനിന്ന് പരസ്യമായി ഉപയോഗിക്കുന്നതും പതിവ് കാഴ്ചയാണ്. പാമ്പനാർ, ഏലപ്പാറ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലെ ഇവ വിൽക്കുന്ന കടകളിൽ ചന്തദിവസമായ ഞായറാഴ്ചകളിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ വൻ തിരക്കാണ്. ഇവ പിടികൂടാനും പരിശോധന നടത്താനും നടപടി ഉണ്ടാകുന്നില്ലെന്ന വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.