പീരുമേട്: പാമ്പനാർ കല്ലാറിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷികൾ നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ആന ഇറങ്ങിയത്. വാഴ, തെങ്ങ്, പച്ചക്കറി, ഏലം തുടങ്ങിയ കൃഷികൾ നശിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ആനക്കൂട്ടം നാശം വിതക്കുകയാണ്. ആനയെ തിരുത്തണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിന്റെ പീരുമേട്ടിലെ റേഞ്ച് ഓഫിസിൽ പ്രദേശവാസികൾ പരാതിയുമായി എത്തിയിരുന്നു.
പീരുമേട്ടിലെ തോട്ടിപ്പുരയിലും കഴിഞ്ഞയാഴ്ച കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചിരുന്നു. ഇവിടെനിന്ന് കല്ലാറിലെ ജനവാസ മേഖലയിൽ എത്തിയ ആനക്കൂട്ടമാണ് ഭീതി സൃഷ്ടിക്കുന്നത്.
വന്യജീവി ആക്രമണം: എം.പി സ്വകാര്യ ബിൽ അവതരിപ്പിച്ചു
തൊടുപുഴ: കൃഷിനാശം വരുത്തുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുജീവികളെ സ്വകാര്യ ഭൂമിയിൽവെച്ച് കർഷകർ വെടിവെച്ച് കൊല്ലുന്നതിനെ ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമപ്രകാരമുള്ള ശിക്ഷയിൽനിന്ന് ഒഴിവാക്കാൻ ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു.
കൃഷിയിടങ്ങളിൽ കയറി നാശം വിതക്കുന്നതും വംശനാശ ഭീഷണി നേരിടാത്തതുമായ കാട്ടുപന്നികൾ പോലെയുള്ള ജീവികളെ വെടിവെച്ചു കൊല്ലുന്നത് പ്രകൃതി സന്തുലനം ഉറപ്പുവരുത്താനുള്ള വഴി കൂടിയാണെന്ന് ബില്ലിൽ പറഞ്ഞു. സ്വയരക്ഷക്ക് ജീവികളെ കൊല്ലുന്നതും ശിക്ഷിക്കപ്പെടേണ്ട കുറ്റമല്ല.തൊഴിലുറപ്പ് നിയമപ്രകാരം സംസ്ഥാനങ്ങൾക്ക് നൽകാനുള്ള വിഹിതം അടിയന്തരമായി വിട്ടുനൽകാനുള്ള ഭേദഗതി സ്വകാര്യ ബില്ലായി ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.