പീരുമേട്: വിപണിയിൽ തക്കാളി വില കുറയുന്നു. കിലോക്ക് 120 രൂപ വരെ ഉയർന്നത് 60 രൂപയായി കുറഞ്ഞു. ആപ്പിൾ തക്കാളിക്ക് 60 രൂപയും നാടൻ തക്കാളി കിലോക്ക് 50 രൂപയുമാണ് വില. വില ഉയർന്ന് നിന്നപ്പോൾ ചില സ്ഥലങ്ങളിൽ 160 രൂപ വരെ വാങ്ങിയിരുന്നു. തക്കാളിക്കൊപ്പം മറ്റ് പച്ചക്കറികൾക്കും വില ഗണ്യമായി കുറഞ്ഞു. ബീൻസ് 80ൽനിന്ന് 50ഉം അച്ചിങ്ങ 90ൽനിന്ന് 60ഉം പച്ചമുളക് 80ൽനിന്ന് 60ഉം വെണ്ടക്ക 60ൽനിന്ന് 35 രൂപയുമായി കുറഞ്ഞു. കാരറ്റ് വില കുറയാതെ 80 രൂപയിൽ നിൽക്കുന്നു.
പച്ചക്കറിക്ക് വില ഗണ്യമായി കുറഞ്ഞെങ്കിലും ഏലപ്പാറ, പാമ്പനാർ, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിൽ വ്യത്യസ്ത വിലയാണ് ഈടാക്കുന്നതെന്ന് പരാതിയുണ്ട്. ഹൈറേഞ്ചിൽ വില ഉയർന്നു നിൽക്കുമ്പോഴും സമീപപ്രദേശമായ മുണ്ടക്കയത്ത് പച്ചക്കറി വില ഗണ്യമായി കുറഞ്ഞു. പച്ചക്കറി വില ഇനിയും കുറയുമെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.