പീരുമേട്: ഹെലിബറിയ കുടിവെള്ള പദ്ധതിയിൽനിന്നുള്ള പമ്പിങ് മുടങ്ങിയതിനെ തുടർന്ന് കുടിവെള്ളക്ഷാമം രൂക്ഷം. മോട്ടോർ തകരാറിലായതിനെ തുടർന്നാണ് 10 ദിവസത്തിലധികമായി പമ്പിങ് നിലച്ചിട്ട്. ആറ് പഞ്ചായത്തിന്റെ പരിധിയിൽ കുടിവെള്ളം വിതരണത്തിനാണ് പദ്ധതി ആരംഭിച്ചത്. ഏലപ്പാറ, കൊക്കയാർ, പീരുമേട്, വണ്ടിപ്പെരിയാർ, പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിൽ വിതരണം നടത്തുകയാണ് ലക്ഷ്യം.
എന്നാൽ, ഭാഗികമായാണ് കമീഷൻ ചെയ്തത്. പെരുവന്താനത്തും കൊക്കയാർ പഞ്ചായത്തുകളുടെ പരിധിയിൽ വെള്ളം എത്തിയപ്പോൾ മറ്റ് പഞ്ചായത്തുകളിൽ ഭാഗികമായാണ് ജലവിതരണം നടക്കുന്നത്. കൊക്കയാർ, പെരുവന്താനം, പീരുമേട് പഞ്ചായത്ത് പരിധിയിൽ ആയിരക്കക്കിന് കുടുംബങ്ങൾ ഹെലിബറിയ വെള്ളമാണ് ഉപയോഗിക്കുന്നത്. 10 ദിവസമായി ജലവിതരണം മുടങ്ങിയത് ഇവരെ സാരമായി ബാധിച്ചു. മോട്ടോർ തകരാർ പരിഹരിക്കാൻ സാധിക്കാത്തത് പമ്പിങ് വൈകുകയാണ്. മോട്ടോർമാറ്റി സ്ഥാപിക്കാനുള്ള പ്രവർത്തനവും ജലവിതരണ അതോറിറ്റി നടത്തുന്നുണ്ട്. ജലവിതരണം മുടങ്ങിയതിനാൽ മിക്കവരും വെള്ളം വിലയ്ക്ക് വാങ്ങുകയാണ്. ആറ് പഞ്ചായത്തിലെ കുടിവെള്ള വിതരണം മുടങ്ങിയിട്ടും ജല അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് പമ്പിങ് പുനരാരംഭിക്കാൻ തടസ്സമെന്ന് ഉപഭോക്താക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.