പീരുമേട്: ജീപ്പിന് മുമ്പിൽ ആനയെയും കരടിയെയും കണ്ടതിന്റെ ഞെട്ടലിലാണ് പ്ലാക്കത്തടം സ്വദേശികൾ. പ്ലാക്കത്തടം - പീരുമേട് റോഡിൽ ശനിയാഴ്ച പുലർച്ച പ്ലാക്കത്തടം സ്വദേശിയായ ഗിരീഷും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിനിന് മുന്നിൽ ആനത്താരക്ക് സമീപമാണ് ആദ്യം ആനയെ കണ്ടത്.
റോഡിൽ നിന്നിരുന്ന ആന ജീപ്പിന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശം കണ്ടപ്പോൾ റോഡ് സൈഡിലേക്ക് കയറിപ്പോയി. ഇവിടെ നിന്നും 500 മീറ്റർ സഞ്ചരിച്ച് വാച്ച് ടവറിന് സമീപം എത്തിയപ്പോഴാണ് കരടി റോഡിലൂടെ നടന്നുപോകുന്നത് കണ്ടത്. രണ്ട് മൃഗങ്ങളും നടന്നു പോകുന്നതിന്റെ വിഡിയോ വനം വകുപ്പ് അധികൃതർക്ക് കൈമാറി. കഴിഞ്ഞ മാസം വാച്ച് ടവറിന് സമീപം ഓട്ടോ ഡ്രൈവർ കരടിയെ കണ്ടിരുന്നു.
പ്ലാക്കത്തടം - പീരുമേട് റോഡിൽ ആന - കടുവ, പുലി, കരടി എന്നിവയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. റോഡിൽ വന്യമൃഗങ്ങളെ കണ്ടത് കാൽനടയാത്രക്കാരെ ഭീതിയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.