പീരുമേട് : കഴിഞ്ഞ മൂന്ന് ദിവസമായി സർക്കാർ അഥിതി മന്ദിരത്തിന് സമീപം ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ വനത്തിലേക്ക് മടങ്ങുന്നില്ല. അഥിതി മന്ദിരത്തിന്റെ സ്ഥലത്തെ മരങ്ങൾക്കിടയിലാണ് പകൽ ആനക്കൂട്ടം നിൽക്കുന്നത്. രാത്രിയിൽ കൃഷിഭൂമിയിലിറങ്ങും. ശനിയാഴ്ച രാത്രിയിലും ട്രഷറി ക്വാർട്ടേഴ്സ്, ഐ.എച്ച്.ആർ.ഡി സ്കൂൾ, അഗ്നിശമന സേന ഓഫീസ് എന്നിവയുടെ പരിസരങ്ങളിൽ ആനക്കൂട്ടം എത്തിയിരുന്നു.
സർക്കാർ അഥിതി മന്ദിരത്തിന്റെ സ്ഥലത്ത് മരങ്ങൾ വളർന്ന് നിബിഡ വനം പോലെ നിൽക്കുന്നതിനാൽ പകൽ ഇവിടെ ആനക്കൂട്ടം തമ്പടിക്കുകയും ഇതിത് ചുറ്റുമുള്ള ജനവാസ മേഖലയിൽ രാത്രിയിൽ ഇറങ്ങി നാശം വിതക്കുകയും ചെയ്യുന്നു. മറ്റൊരു സംഘം ആനകൾ തോട്ടപ്പുരയിലെ കൃഷിഭൂമിയിലും വേറൊരു സംഘം പ്ലാക്കത്തടം കോളനിയിലും ദിവസേന എത്തി കൃഷി നശിപ്പിക്കുകയാണ്.
സർക്കാർ അഥിതി മന്ദിരത്തിന് സമീപമുള്ള ആനകൾ പകലും മലനിരകളിലും റോഡിലും എത്തുന്നു. ശനിയാഴ്ച രാവിലെയും സ്കൂൾ പരിസരത്തും വൈകീട്ട് നാലിന് പൊലീസ് ക്യാമ്പ് പ്രദേശത്തും ആനകളെ കണ്ടിരുന്നു. പ്രദേശവാസികൾ പടക്കം പൊട്ടിച്ച് ആനകളെ തുരത്താൻ ശ്രമിക്കുന്നുണ്ട്. പടക്കത്തിന്റെ ശബ്ദം കേട്ടാലും ആനകൾ മടങ്ങുന്നില്ല. തെങ്ങ്, കമുക്, വാഴ കൃഷികൾ കൂട്ടമായാണ് ആനകൾ നശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.