പീരുമേട്: ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാനകളിറങ്ങി. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് പീരുമേട് ട്രഷറി ഓഫിസിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ രണ്ട് ആനകൾ ഇറങ്ങിയത്. ചുറ്റുവട്ടങ്ങളിലെ കൃഷിഭൂമികളിലേക്ക് കയറിയ ആനകൾ രാത്രി 10 വരെ ഭീതി പരത്തി. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും തുരത്താൻ ശ്രമിച്ചെങ്കിലും കൃഷിഭൂമിയിൽതന്നെ നിലയുറപ്പിച്ചു.
വിവരമറിയിച്ചിട്ടും വനം വകുപ്പ് അധികൃതർ എത്തിയില്ല. 10 മണി കഴിഞ്ഞപ്പോൾ പട്ടികജാതി വികസന വകുപ്പിന്റെ പ്രീ മെട്രിക് ഹോസ്റ്റലിന് സമീപത്തുകൂടി ആനകൾ കരണ്ടകപ്പാറ മലയിലേക്ക് കയറിപ്പോയി. ഈ സമയം റോഡിലൂടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ യാത്ര ചെയ്യുന്നുണ്ടായിരുന്നു. ജനവാസ മേഖലയിൽ കാട്ടാനകൾ സ്ഥിരമായി തമ്പടിക്കുന്നത് പ്രദേശവാസികളിൽ ഭീതി പരത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.