എസ്​.എസ്​.എൽ.സിയിൽ ഇടുക്കി കിടുക്കി; 99.79 ശതമാനം വിജയം

തൊ​ടു​പു​ഴ: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​ക്ക്​​ 99.79 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 11,558 വി​ദ്യാ​ർ​ഥി​ക​ളി​ൽ 11,534 പേ​ർ ഉ​ന്ന​ത​പ​ഠ​ന​ത്തി​ന്​ യോ​ഗ്യ​ത നേ​ടി. 1573 പേ​ർ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ്​ ക​ര​സ്ഥ​മാ​ക്കി. 24 പേ​ർ​ക്കാ​ണ്​ യോ​ഗ്യ​ത മാ​ർ​ക്ക്​ ക​ട​ക്കാ​നാ​വാ​തെ ​പോ​യ​ത്. പ​രീ​ക്ഷ എ​ഴു​തി​യ 6084 ആ​ൺ​കു​ട്ടി​ക​ളി​ൽ 6068 പേ​രും 5474 പെ​ൺ​കു​ട്ടി​ക​ളി​ൽ 5466 പേ​രും വി​ജ​യി​ച്ചു. തൊ​ടു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 4977 പേ​രും (99.78 ശ​ത​മാ​നം) ക​ട്ട​പ്പ​ന വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 6557 (99.8 ശ​ത​മാ​നം) പേ​രും വി​ജ​യി​ച്ചു. തൊ​ടു​പു​ഴ​യി​ൽ 741 പേ​രും ക​ട്ട​പ്പ​ന​യി​ൽ 832 പേ​രും എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ്​ നേ​ടി. സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കു​റ​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ ജി​ല്ല​യാ​ണ്​ ഇ​ടു​ക്കി.

ജി​ല്ല​യി​ലെ 145 സ്കൂ​ളു​ക​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 68 ഗ​വ.​ സ്കൂ​ളും 69 എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളും എ​ട്ട്​ അ​ൺ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളു​മാ​ണ്​ നൂ​റു​ശ​ത​മാ​നം നേ​ടി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​ത്​ സെ​ന്‍റ്​ ജോ​സ​ഫ്​ എ​ച്ച്​.​എ​സ്.​എ​സ്​ ക​രി​മ​ണ്ണൂ​രി​ലാ​ണ്. പ​രീ​ക്ഷ എ​ഴു​തി​യ 378 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ക​ളാ​യി. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ക​ല്ലാ​ർ ഗ​വ. എ​ച്ച്​.​എ​സ്.​എ​സാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ വി​ജ​യി​ക​ളാ​ക്കി​യ​ത്. പ​രീ​ക്ഷ എ​ഴു​തി​യ 354 വി​ദ്യാ​ർ​ഥി​ക​ളും യോ​ഗ്യ​ത നേ​ടി.

Tags:    
News Summary - SSLC Exam result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.