കാഞ്ഞാർ: കാഞ്ഞാർ കൂര വളവിന് സമീപം മാണിമംഗലത്ത് ജോസഫ് ജോണിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.15നാണ് സംഭവം. പുതിയ ഗ്യാസ് സിലിണ്ടർ ഗ്യാസ് സ്റ്റൗവുമായി ഘടിപ്പിച്ചതിന് ശേഷം ലൈറ്റർ ഉപയോഗിച്ച് സ്റ്റൗ കത്തിച്ചപ്പോൾ ഹോസ് വഴി തീ സിലണ്ടറിലേക്ക് പടരുകയായിരുന്നു. സിലിണ്ടറിന് തീപിടിക്കുന്നത് കണ്ടയുടനെ ജോസഫ് ജോൺ കയർ കെട്ടി ഗ്യാസ് സിലണ്ടർ അടുക്കളയുടെ വാതിൽ വഴി പുറത്തേക്ക് വലിച്ചിട്ടു. ജോസഫ് ജോണിന്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
അടുക്കള വാതിലിനോട് ചേർന്ന് വീട്ടുമുറ്റത്ത് കിടന്ന സിലിണ്ടർ വലിയ ശബ്ദത്തോടെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു. ജോസഫ് ജോണും ഭാര്യ ലീലാമ്മയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വലിയ സ്ഫോടന ശബ്ദം കേട്ട് സമീപവാസികൾ ജോസഫ് ജോണിന്റെ വീട്ടിലേക്ക് ഓടിയെത്തി. അടുക്കള ഭാഗത്തെ ഷെയ്ഡും ജനലുകളും സ്ഫോടനത്തിൽ തകർന്നു. വീടിനുള്ളിൽ വെച്ച് സിലണ്ടർ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ അത് വലിയ അപകടത്തിന് കാരണമാകുമായിരുന്നു. തീ പിടിച്ച ഉടനെ സിലണ്ടർ പുറത്തെത്തിക്കാൻ കഴിഞ്ഞത് അപകടത്തിന്റെ ആഘാതം കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.