തൊടുപുഴ: മാതാപിതാക്കളില്ലാത്ത സമയം വീട്ടില്‍ കയറി പതിനഞ്ചുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. പെരുമ്പാവൂര്‍ മുടിക്കല്‍ പാലക്കാട്ടുതാഴം മുക്കാട വീട്ടില്‍ മൈതീനെയാണ് (46) തൊടുപുഴ എസ്.ഐ അജയകുമാറും ഡിവൈ.എസ്.പിയുടെ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. തുണിത്തരങ്ങൾ വില്‍ക്കുന്ന പ്രതി ഇതിന്റെ പണം പിരിക്കാനെത്തിയപ്പോഴായിരുന്നു അതിക്രമം നടത്തിയത്.
പിന്നീട് വീട്ടിലെത്തിയ അമ്മയോട് കുട്ടി വിവരം പറയുകയായിരുന്നു. തുടർന്ന് കഴിഞ്ഞ 21ന് വീണ്ടുമെത്തിയപ്പോഴും ഇതേ രീതിയില്‍ ലൈംഗികാതിക്രമത്തിനു മുതിര്‍ന്നപ്പോള്‍ മാതാവ് കണ്ടു. ഇവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്കി. ഇവര്‍ നിര്‍ദേശിച്ചതനുസരിച്ച് കുട്ടി പൊലീസില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.