ഓണക്കാല പരിശോധനക്കൊരുങ്ങി ഭക്ഷ്യസുരക്ഷ വകുപ്പ്​

തൊ​ടു​പു​ഴ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തു​ന്ന​തി​ന്​ ത​ട​യി​ടാ​ന്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തും.

ഓ​ണ​ക്കാ​ല​ത്ത് കൂ​ടു​ത​ലാ​യി വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ തോ​തി​ല്‍ മാ​യം ക​ല​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സ്‌​ക്വാ​ഡ്​ ചൊ​വ്വാ​ഴ്ച മു​ത​ല്‍ പ​രി​ശോ​ധ​ന​യു​മാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. ഓ​ണ​ക്കാ​ല​ത്ത് ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നും വ​ന്‍തോ​തി​ലാ​ണ് പാ​ല്‍ സം​സ്ഥാ​ന​ത്തേ​ക്ക്​ എ​ത്തു​ന്ന​ത്. അ​തി​ര്‍ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക ലാ​ബ് സ്ഥാ​പി​ച്ചാ​ണ് 24 മ​ണി​ക്കൂ​റും പ​രി​ശോ​ധ​ന ന​ട​ത്തു​ക.

ഇ​തി​നു പു​റ​മെ പ്രാ​ദേ​ശി​ക ഫാ​മു​ക​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​യും സ്വ​കാ​ര്യ​ക​മ്പ​നി​ക​ളു​ടെ പാ​ലും തൈ​രും ഇ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ളും പ​രി​ശോ​ധി​ക്കും. ഓ​ണ​ത്തി​ന്​ മു​ന്നോ​ടി​യാ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പും അ​തി​ര്‍ത്തി മേ​ഖ​ല​ക​ളി​ല്‍ പാ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

ഫോ​ര്‍മ​ലി​ന്‍ ഉ​ള്‍പ്പെ​ടെ ഏ​തെ​ങ്കി​ലും രാ​സ​വ​സ്തു​ക്ക​ള്‍ പാ​ലി​ല്‍ ചേ​ര്‍ത്തി​ട്ടു​ണ്ടോ എ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​യാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ത്തു​ന്ന​ത്. മാ​യം ക​ണ്ടെ​ത്തി​യാ​ല്‍ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

ഓ​ണ​ക്കാ​ല​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന ഭ​ക്ഷ്യ എ​ണ്ണ​യി​ലും മാ​യം ക​ല​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പാ​യ്ക്ക​റ്റി​ലും കു​പ്പി​യി​ലും വി​ല്‍പ​ന ന​ട​ത്തു​ന്ന എ​ണ്ണ​യും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും. ഉ​പ്പേ​രി പോ​ലെ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പ​ഴ​കി​യ എ​ണ്ണ​യി​ല്‍ വ​റു​ക്കു​ന്നെ​ന്ന പ​രാ​തി എ​ല്ലാ വ​ര്‍ഷ​വും ഉ​ണ്ടാ​കാ​റു​ണ്ട്. കൂ​ടാ​തെ ഇ​വ കൃ​ത്യ​മാ​യ അ​ള​വി​ലും തൂ​ക്ക​ത്തി​ലു​മാ​ണോ ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​കു​ന്ന​തെ​ന്നും ഉ​റ​പ്പാ​ക്കും.

ഓ​ണ​ക്കാ​ല​ത്ത് എ​ല്ലാ ക​ട​ക​ളി​ലും വി​ല വി​വ​ര​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ​യും ക​ര്‍ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.

Tags:    
News Summary - Food safety department prepares for Onam inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.