മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ രാ​ത്രി യാ​ത്ര നി​രോ​ധ​നം

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലൂ​ടെ​യു​ള്ള രാ​ത്രി യാ​ത്ര റെ​ഡ് , ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ നി​രോ​ധി​ച്ച് ക​ല​ക്ട​ർ ഉ​ത്ത​ര​വാ​യി. നി​രോ​ധ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി, സ​ബ് ഡി​വി​ഷ​ന​ൽ മ​ജി​സ്‌​ട്രേ​റ്റു​മാ​ർ, റീ​ജ​ന​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ , ജ​ലാ​ശ​യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ റെ​ഡ്‌, ഓ​റ​ഞ്ച്‌ അ​ല​ര്‍ട്ടു​ക​ള്‍ പി​ന്‍വ​ലി​ക്കു​ന്ന​തു വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്‌, ഡി.​ടി.​പി.​സി, ഹൈ​ഡ​ല്‍ ടു​റി​സം, വ​നം വ​കു​പ്പ്‌, കെ.​എ​സ്‌.​ഇ.​ബി, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്ക്‌ മു​ന്ന​റി​യി​പ്പു​ക​ള്‍ ല​ഭ്യ​മാ​കു​ന്നു​വെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പ്‌ വ​രു​ത്ത​ണം. റി​സോ​ര്‍ട്ടു​ക​ള്‍ , ഹോം​സ്റ്റേ​ക​ള്‍ , ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ക്കും മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ൽ​ക​ണം.

Tags:    
News Summary - hilly areas Night travel ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.