representation image

കുമളിയില്‍ ഓണക്കാല പ്രത്യേക പാല്‍ പരിശോധന ഇന്നുമുതൽ

തൊടുപുഴ: ക്ഷീരവികസന വകുപ്പിന്റെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണക്കാല ഊര്‍ജിത പാല്‍ പരിശോധനയുടെ ഭാഗമായി തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ സെന്ററും കുമളി ചെക്ക്പോസ്റ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക പാല്‍ പരിശോധന ലബോറട്ടറിയും ശനിയാഴ്ച മുതൽ ആരംഭിക്കും.

ഓണക്കാലത്ത് പാലിന്റെ ഉപഭോഗം വർധിക്കുന്നതിനാല്‍ അയൽ സംസ്ഥാനത്തുനിന്ന് കേരളത്തിലേക്ക് പാല്‍ കൊണ്ടുവരുന്നുണ്ട്. ഇവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താനാണ് ഏഴുവരെ പ്രത്യേക പാല്‍ പരിശോധന നടത്തുന്നത്. കുമളി ചെക്ക്പോസ്റ്റിലുള്ള പാല്‍ പരിശോധന കേന്ദ്രത്തിന്റെ ഉദ്ഘാടനം വാഴൂര്‍ സോമന്‍ എം.എല്‍.എ നിർവഹിക്കും.

സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ പാല്‍ ഗുണനിലവാര നിരീക്ഷണ ഓഫിസിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഉപഭോക്താക്കള്‍ക്കും ഉൽപാദകര്‍ക്കും പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ചുനല്‍കും. പരിശോധനക്കുള്ള പാൽ കുറഞ്ഞത് 200 മി.ലിറ്ററെങ്കിലും കൊണ്ടുവരണം.

Tags:    
News Summary - Onam special milk inspection in Kumali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.