കാ​ളി​യാ​ർ പു​ഴ​ക്ക്​ കു​റു​കെ പ​യ്യാ​വ് ഭാ​ഗ​ത്ത് നി​ർ​മ്മി​ക്കു​ന്ന ചെ​ക്ക് ഡാ​മി​ന്റെ​യും അ​നു​ബ​ന്ധ

പാ​ല​ത്തി​ന്റെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​നം ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ്വ​ഹി​ക്കു​ന്നു

മഴവെള്ളം ശാസ്ത്രീയമായി ഉപയോഗപ്പെടുത്തും -മന്ത്രി റോഷി അഗസ്റ്റിൻ

തൊ​ടു​പു​ഴ: മ​ഴ​വെ​ള്ള​ത്തെ ശാ​സ്ത്രീ​യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജ​ല ആ​വ​ശ്യ​ക​ത പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ.

കു​മാ​ര​മം​ഗ​ലം - പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് കാ​ളി​യാ​ർ പു​ഴ​ക്ക്​ കു​റു​കെ പ​യ്യാ​വ് ഭാ​ഗ​ത്ത് നി​ർ​മ്മി​ക്കു​ന്ന ചെ​ക്ക് ഡാ​മി​ന്റെ​യും അ​നു​ബ​ന്ധ പാ​ല​ത്തി​ന്റെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന​ത്തി​ന്റെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മ​തി​യാ​കു​ന്ന​ത്ര മ​ഴ​വെ​ള്ളം എ​ല്ലാ​വ​ർ​ഷ​വും ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ ക​നാ​ലു​ക​ളി​ലൂ​ടെ​യും തോ​ടു​ക​ളി​ലൂ​ടെ​യും ഒ​ഴു​കി കാ​യ​ലി​ലും ക​ട​ലി​ലും പ​തി​ച്ച് ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ശാ​സ്ത്രീ​യ​മാ​യി ജ​ല​ത്തെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് പ്ര​ശ്നം.

ക​ഴി​യു​ന്ന​ത്ര ജ​ല​സ്രോ​ത​സ്സു​ക​ളെ ശാ​സ്ത്രീ​യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കു​ടി​വെ​ള്ള​ത്തി​നും ജ​ല​സേ​ച​ന​ത്തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

അ​തി​നു​വേ​ണ്ടി​യാ​ണ് ക​നാ​ലു​ക​ൾ വ​ഴി നെ​ൽ​പ്പാ​ട​ങ്ങ​ൾ​ക്ക് പു​റ​മേ നാ​ണ്യ​വി​ള​ക​ൾ​ക്കും കൂ​ടി ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ മൈ​ക്രോ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി ആ​രം​ഭി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പി.​ജെ. ജോ​സ​ഫ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ടു​ക്കി ജി​ല്ല​യി​ലെ കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ പ​യ്യാ​വ് ഭാ​ഗ​ത്തെ​യും എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കെ​പു​ന്ന​മ​റ്റം ഭാ​ഗ​ത്തെ​യും ബ​ന്ധി​പ്പി​ച്ച്​ കാ​ളി​യാ​ര്‍ പു​ഴ​ക്ക്​ കു​റു​കെ​യാ​ണ് ചെ​ക്​​ഡാ​മും പാ​ല​വും നി​ര്‍മ്മി​ക്കു​ന്ന​ത്. ഇ​തി​നാ​യി ന​ബാ​ര്‍ഡ് മു​ഖാ​ന്തി​രം 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കു​മാ​ര​മം​ഗ​ലം, പൈ​ങ്ങോ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​മ​ഗ്ര കാ​ര്‍ഷി​കാ​ഭി​വൃ​ദ്ധി, ശു​ദ്ധ​ജ​ല​സ്രോ​ത​സ്സാ​യ കാ​ളി​യാ​ര്‍ പു​ഴ​യു​ടെ ജ​ല​സം​ര​ക്ഷ​ണം, ഭൂ​ജ​ല പ​രി​പോ​ഷ​ണം, പ്ര​ദേ​ശ​ത്തി​ന്റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് ഗ​താ​ഗ​ത സൗ​ക​ര്യം എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Rainwater will be used scientifically - Minister Roshi Augustin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.