തൊടുപുഴ: ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് ജില്ല ഭരണകൂടം തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യ, കൃഷി വകുപ്പുകളുടെയും വ്യാപാര പ്രതിനിധികളുടെയും യോഗം ജില്ല കലക്ടർ വിളിച്ചുചേർത്തു.
പൊതുജനങ്ങൾക്ക് സഹായകരമാകുന്ന തരത്തിൽ വ്യാപാരികളിൽ നിന്ന് നടപടികളുണ്ടാകണമെന്ന് കലക്ടർ വി. വിഗ്നേശ്വരി അഭ്യർഥിച്ചു. വിലവിവര പട്ടിക എല്ലാവരും നിർബന്ധമായി പ്രദർശിപ്പിക്കണം. മികച്ച ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ വ്യാപാരികൾ പരമാവധി ശ്രമിക്കണം. മികച്ച സേവനം നൽകുന്നത് ബിസിനസ് വർധിക്കാൻ ഇടയാക്കും. ഓണത്തോടനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ സാധനങ്ങളുടെ പൂഴ്ത്തിവെപ്പ് മൂലം വിപണി വില കൂടുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനായി ഭക്ഷ്യ വകുപ്പ് സ്ക്വാഡ് പ്രവർത്തനവും പരിശോധനയും കർശനമാക്കണമെന്നും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.