വാഴത്തോപ്പ് ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്ത്

ഇ​ടു​ക്കി: സം​സ്ഥാ​ന​ത്ത് ഇ-​മു​റ്റം ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ച്ച ആ​ദ്യ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി വാ​ഴ​ത്തോ​പ്പ്. പ​ദ്ധ​തി പൂ​ര്‍ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​ച്ച​ട​ങ്ങും ലോ​ക സാ​ക്ഷ​ര​ത ദി​നാ​ച​ര​ണ​വും വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജോ​ര്‍ജ് പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത നേ​ടി​യി​ല്ലെ​ങ്കി​ല്‍ മു​ന്നോ​ട്ട് പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ-​മു​റ്റം പോ​ലു​ള്ള ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത പ​ദ്ധ​തി​ക​ള്‍ പ്ര​സ​ക്ത​മാ​കു​ന്ന​തെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്റ് മി​നി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജി. സ​ത്യ​ന്‍ സാ​ക്ഷ​ര​ത​ദി​ന സ​ന്ദേ​ശം ന​ല്‍കി. സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ഡി​ജി​റ്റ​ല്‍ മേ​ഖ​ല​യി​ല്‍ പ്രാ​ഥ​മി​ക അ​വ​ബോ​ധം ഉ​ള്ള​വ​രാ​ക്കി മാ​റ്റു​ക, ക​മ്പ്യൂ​ട്ട​ര്‍, ഇ​ന്റ​ര്‍നെ​റ്റ്, സ്മാ​ര്‍ട്ട്‌​ഫോ​ണ്‍, മ​റ്റു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍, യു.​പി.​ഐ പ​ണം ഇ​ട​പാ​ട്​ തു​ട​ങ്ങി​യ​വ കൈ​കാ​ര്യം ചെ​യ്യ​ൽ എ​ന്നി​വ​യാ​ണ് ഇ-​മു​റ്റം ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍, ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ള്‍, ആ​ശാ പ്ര​വ​ര്‍ത്ത​ക​ര്‍, അം​ഗ​ൻ​വാ​ടി പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​രി​ശീ​ല​നം ന​ല്‍കി. 15 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ക്കാ​ണ്​ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത ഉ​റ​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ-​മു​റ്റം ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത പ​ദ്ധ​തി​യു​ടെ ആ​ദ്യ പൂ​ര്‍ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത് വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്.

പ​ഞ്ചാ​യ​ത്തി​ല്‍ ഇ-​മു​റ്റം പ​ദ്ധ​തി പ്ര​കാ​രം 1102 പ​ഠി​താ​ക്ക​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷ​യും ന​ട​ത്തി​യി​രു​ന്നു. ഇ​തി​ല്‍ 1097 പ​ഠി​താ​ക്ക​ള്‍ വി​ജ​യി​ച്ചു. ഇ​വ​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കി​യ ഇ​ന്‍സ്ട്ര​ക്ട​ര്‍മാ​രെ വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ സി​ജി ചാ​ക്കോ മെ​മ​ന്റോ ന​ല്‍കി ആ​ദ​രി​ച്ചു.

വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ രാ​ജു ജോ​സ​ഫ്, ടി.​ഇ. നൗ​ഷാ​ദ്, വി​ന്‍സ​ന്റ് വ​ള്ളാ​ടി, ഏ​ലി​യാ​മ്മ ജോ​യി, നി​മ്മി ജ​യ​ന്‍, ആ​ലീ​സ് ജോ​സ്, ടി​ന്റു സു​ഭാ​ഷ്, കു​ട്ടാ​യി ക​റു​പ്പ​ന്‍, അ​ജേ​ഷ് കു​മാ​ര്‍, സാ​ക്ഷ​ര​ത മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ പി.​എം. അ​ബ്ദു​ൽ ക​രീം, കൈ​റ്റ് ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ പി.​കെ ഷാ​ജി​മോ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Vazhathope, named fully digital literate panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.