15കാരിയെ പീഡിപ്പിച്ച കേസ്: യുവാവിനെ അറസ്​റ്റുചെയ്യാൻ ധർമടം പൊലീസിന് അനുമതി

തലശ്ശേരി: 15കാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ ധർമടം പൊലീസ് ജയിലിലെത്തി അറസ്​റ്റുചെയ്യും. തലശ്ശേരി പോക്സോ സ്പെഷൽ കോടതി പൊലീസിന് ഇതിനായി അനുമതി നൽകി. മുഴപ്പിലങ്ങാട് സ്വദേശിയും ഇപ്പോൾ കതിരൂരിൽ താമസക്കാരനുമായ തസ്​ലിം മൻസിലിൽ തസ്​ലിമിനെ (38 ) കഴിഞ്ഞ ഞായറാഴ്ച കതിരൂർ സി.ഐ സിജു അറസ്​റ്റുചെയ്തിരുന്നു. കതിരൂർ ആറാം മൈലിലെ വീട്ടിൽ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് അറസ്​റ്റ്​. ധർമടം പൊലീസ് രജിസ്​റ്റർ ചെയ്ത കേസിലും ഇയാളാണ് ഒന്നാം പ്രതി.
ഇതേത്തുടർന്ന് ഇയാളെ അറസ്​റ്റ്​ ചെയ്യണമെന്ന ധർമടം പൊലീസി​ൻെറ അപേക്ഷയിലാണ് ജയിലിലെത്തി അറസ്​റ്റ്​ രേഖപ്പെടുത്താൻ കോടതി അനുവദിച്ചത്. സംഭവത്തിൽ ഇയാളുടെ ഭാര്യയും കൂട്ടുപ്രതിയാണ്. ഭർത്താവ് അറസ്​റ്റിലായതിനെ തുടർന്ന് വീട്ടിൽ നിന്നും രക്ഷപ്പെട്ട യുവതി ഒളിവിലാണ്. പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനശ്രമം, ലൈംഗിക ചുവയോടെ സമീപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സ്ത്രീയുൾപ്പെടെയുള്ള പ്രതികൾക്കെതിരെ ചുമത്തിയത്. ധർമടം പൊലീസ് പരിധിയിലാണ് പെൺകുട്ടിയുടെ വീട്. മാർച്ചിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും സ്ത്രീയും ഭർത്താവും ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത്. ഡോക്ടറെ കാണിക്കാൻ കൂടെ വരണമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയെ സ്ത്രീകൂടെ കൂട്ടിയത്.
യാത്രക്കിടെ കുയ്യാലിയിലെത്തി പെൺകുട്ടിയെസമ്പന്നന് കൈമാറിയെന്നാണ് വിവരം. പീഡനശ്രമത്തിൽ നിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുവായ യുവാവ് ഇടപെട്ട് കൗൺസലിങ്ങിന് വിധേയമാക്കിയതോടെയാണ് ലൈംഗികാതിക്രമങ്ങൾ പുറത്തുവന്നത്.
Tags:    
News Summary - rape in dharmadam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.