ഇരിക്കൂർ: സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസ് ഉൾപ്പെടെയുള്ള പൊലീസുകാർക്കുനേരെ കൈയേറ്റമുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 30 മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇരിക്കൂർ ഡയനാമോസ് ഗ്രൗണ്ടിനു പരിസരത്തെ ക്വാർട്ടേഴ്സിനു സമീപം മണ്ണിട്ട് നികത്തിയ തോട് യൂത്ത് ലീഗ് പ്രവർത്തകർ ശുചീകരണത്തിനിടെ തുറന്ന പ്രശ്നത്തിൽ സംഘർഷത്തെ തുടർന്നാണ് സംഭവം. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തോട് മണ്ണിട്ട് നികത്തിയത്.
ഇത് പഴയതുപോലെയാക്കാനുള്ള ശ്രമത്തിനിടയിലാണ് കൈയേറ്റമുണ്ടായത്. സി.െഎ നവാസിെൻറ യൂനിഫോമും നെയിം പ്ലേറ്റും ഔദ്യോഗിക സ്റ്റാർ മുദ്രയും പ്രവർത്തകർ പറിച്ചുനശിപ്പിച്ചതായാണ് കേസ്.സംഭവത്തിൽ പ്രതികളായവർക്കെതിരെ അന്വേഷണം തുടങ്ങി. പ്രതികൾ ഒളിവിലാണെന്നും അവരെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.