കണ്ണൂർ: കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ചതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് നസീർ പുറത്തീൽ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഒ.കെ. ജാസിർ അധ്യക്ഷത വഹിച്ചു.
ചോദ്യപേപ്പറുകൾ നിസ്സാരമായി കൈകാര്യം ചെയ്തവർക്കെതിരെ ഉടൻ നടപടി കൈക്കൊള്ളണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. ജില്ല നേതാക്കളായ ഷകീബ് നീർചാൽ, തസ്‌ലീം അടിപ്പാലം, ഹരിത ജില്ല ജനറൽ സെക്രട്ടറി ഫർഹാന എന്നിവർ സംസാരിച്ചു. സർവകലാശാല അധികൃതരുമായി നടന്ന ചർച്ചയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേതാക്കൾക്ക് ഉറപ്പ് നൽകി.
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പരീക്ഷ നടത്തിപ്പിലെ ഗുരുതര വീഴ്ചയുടെ പശ്ചാത്തലത്തിൽ പരീക്ഷ കൺട്രോളറെ പുറത്താക്കണമെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.
നിരന്തരമുണ്ടാകുന്ന കൃത്യവിലോപത്തിൽ സർവകലാശാലയുടെ ഭാഗത്തുനിന്ന് പതിവ് പ്രഹസനങ്ങൾക്കപ്പുറത്തേക്ക് കാര്യക്ഷമമായ ഒരുനടപടിയും ഉണ്ടാകുന്നില്ല.
ചോദ്യപേപ്പർ ആവർത്തനം പരീക്ഷകൾ അട്ടിമറിക്കാനും ക്രമക്കേടുകൾക്ക് വഴിയൊരുക്കാനുമുള്ള നീക്കമാണെന്ന് സംശയിക്കുന്നതായും കൃത്യവിലോപം കാണിച്ചവർക്കെതിരെ മാതൃകപരമായ ശിക്ഷനടപടികൾ സ്വീകരിക്കണമെന്നും ഷമ്മാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.