യുവകലാപ്രതിഭ കണ്ടോത്തെ ലീജ ദിനൂപിെൻറ നൃത്ത-ചിത്ര ആവിഷ്കാരമായ 'വരനടനം' ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി. നൃത്തം ചെയ്തുകൊണ്ട് ചിത്രം വരക്കുന്ന ലീജയുടെ വരനടനം എന്ന കലാപ്രകടനമാണ് ഈ കലാകാരിയെ ബഹുമതിക്ക് അർഹയാക്കിയത്.
ഒപ്പം ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് ഗ്രാൻഡ് മാസ്റ്റർ ലീജ ദിനൂപ് എന്ന ടൈറ്റിൽ നൽകുകയും ചെയ്തു. ചിത്രരചനയുടെയും നൃത്തത്തിെൻറയും മനോഹരമായ സങ്കലനവും സമന്വയവുമാണ് വരനടനം. കേന്ദ്ര, സംസ്ഥാന സർക്കാർ പരിപാടികളിൽ ഉൾപ്പെടെ ഇതിനകം അമ്പതോളം വേദികളിൽ ലീജ വരനടനം അവതരിപ്പിക്കുകയും ആസ്വാദകരുടെ പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്.
സാംസ്കാരിക വകുപ്പിെൻറ വജ്രജൂബിലി ഫെലോഷിപ് കരസ്ഥമാക്കിയിട്ടുണ്ട്. ചിത്രത്തിൽ ബിരുദവും നൃത്തത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ലീജ, കണ്ടോത്ത് മുക്കിലെ കലാത്മിക ലളിതകല ഗൃഹത്തിൽ നിരവധി കുട്ടികളെ വരയും നൃത്തവും പഠിപ്പിച്ചുവരുന്നു. ടി.വി. ലക്ഷ്മണൻ-കെ.വി. ബിന്ദു ദമ്പതികളുടെ മകളാണ്. കണ്ടോത്തെ കെ. ദിനൂപാണ് ഭർത്താവ്. മകൻ: ചിന്മയ് ദിനൂപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.