ചൊക്ലി: കരളിന് അർബുദം ബാധിച്ച് ചികിത്സയിലുളള യുവതിക്കായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ചൊക്ലി പഞ്ചായത്ത് 11ാം വാർഡിൽ താനിക്കൽ താഴ കുനിയിൽ ഗംഗാധരന്റെ മകളും ആറാം വാർഡിൽ തറാൽ വടക്കയിൽ സുരേഷ് കുമാറിന്റെ ഭാര്യയുമായ ടി.കെ. പ്രജിഷയാണ് കരളിന് അർബുദം ബാധിച്ചു കോഴിക്കോട് എം.വി.ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലുളളത്.
36 വയസ്സുള്ള പ്രജിഷയുടെ രണ്ട് ആൺമക്കൾ ചൊക്ലി രാമവിലാസം ഹൈസ്കൂൾ വിദ്യാർഥികളാണ്. പ്രജിഷയുടെ ചികിത്സക്കായി 40 ലക്ഷത്തോളം രൂപ വേണം. കുടുംബത്തിന് ഭാരിച്ച ചികിത്സ ചെലവ് താങ്ങാൻ കഴിയുന്നതല്ല.
ചികിത്സ സഹായത്തിനായി സ്പീക്കർ എ.എൻ. ഷംസീർ, കെ. മുരളീധരൻ എം.പി എന്നിവർ രക്ഷാധികാരികളും ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് രമ്യ കൺവീനറും 11ാം വാർഡ് മെംബർ പി.പി. രാമകൃഷ്ണൻ ജനറൽ കൺവീനറും താനിക്കൽ രവീന്ദൻ മാസ്റ്റർ ട്രഷററുമായി പ്രജിഷ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചത്. കേരള ബാങ്ക് ചൊക്ലി ശാഖയിൽ അക്കൗണ്ടും തുറന്നു. അക്കൗണ്ട് നമ്പർ: 172312801200025, ബ്രാഞ്ച്: ചൊക്ലി, ഐ.എഫ്.എസ്.സി: KSBK0001723 , ഗൂഗ്ൾപേ: 7012261802
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.