തലശ്ശേരി: നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി കൊല്ലപ്പെടാനിടയായ സംഭവത്തിൽ കാറോടിച്ച യുവാവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തലശ്ശേരി ജില്ല കോടതി ആഗസ്റ്റ് 24ലേക്ക് മാറ്റി. കതിരൂർ ഉക്കാസ് മൊട്ടയിലെ ഒമേഴ്സിൽ റൂബിൻ ഒമറിെൻറ (19) ജാമ്യഹരജിയാണ് ജില്ല ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ മാറ്റിയത്.
കുറ്റാരോപിതന് മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത് ഫറാസിെൻറ മാതാവ് സൈദാർപള്ളിക്കടുത്ത ഗുൽദസ്തയിൽ ഫാസില തായത്ത് അഡ്വ. കെ. വിശ്വൻ മുഖേന കോടതിയിൽ മറ്റൊരു ഹരജി നൽകിയിരുന്നു.ബക്രീദ് തലേന്ന് രാത്രി ജൂബിലി റോഡിലുണ്ടായ അപകടത്തിൽ ഫാസിലയുടെ മകനും ചെന്നൈ ഭാരതിയാർ യൂനിവേഴ്സിറ്റിയിലെ ബി.ടെക് വിദ്യാർഥിയുമായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലഹ് ഫറാസിനാണ് (19) ദാരുണാന്ത്യമുണ്ടായത്.
പഠനാവശ്യത്തിനായി ലാപ്ടോപ് വാങ്ങാൻ വീട്ടിൽനിന്ന് തലശ്ശേരിയിലേക്ക് പോവുന്നതിനിട യിലാണ് ഫറാസ് ഒരുസംഘം യുവാക്കൾ പജേറോ കാറുമായി നടത്തിയ സാഹസ അഭ്യാസപ്രകടനത്തിനിരയായി മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.