കണ്ണൂർ: സ്വന്തം സ്ഥാനാർഥി ഇല്ലാതായ തലശ്ശേരി മണ്ഡലത്തിൽ ഇനി എന്തെന്ന കാര്യത്തിൽ ഇരുട്ടിൽതപ്പി ബി.ജെ.പി. ഹൈകോടതി വിധി എതിരായതോടെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറയുന്നുവെങ്കിലും അതിൽ ഒട്ടും പ്രതീക്ഷക്ക് വകയില്ല. സ്വതന്ത്ര സ്ഥാനാർഥികളിൽ ആരെയെങ്കിലും പാട്ടിലാക്കി എൻ.ഡി.എ പിന്തുണ നൽകി കൂടെനിർത്താനുള്ള സാധ്യതയും ഇല്ല. എ.എൻ. ഷംസീർ (എൽ.ഡി.എഫ്), എം.പി. അരവിന്ദാക്ഷൻ (യു.ഡി.എഫ്), ഷംസീർ ഇബ്രാഹീം (വെൽെഫയർ പാർട്ടി), സി.ഒ.ടി. നസീർ (ഗാന്ധിയൻ പാർട്ടി), അരവിന്ദാക്ഷന് (സ്വത), ഹരിദാസന് (സ്വത) എന്നിവരാണ് മത്സരരംഗത്ത് അവശേഷിക്കുന്നവർ.
ആരും ബി.ജെ.പിയുമായി ചേർന്നുപോകാൻ സാധ്യതയില്ല. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലത്തിലാണ് ബി.ജെ.പിക്ക് സ്ഥാനാർഥി ഇല്ലാതായത്. പ്രധാനപ്പെട്ടതായി കണ്ട് ജില്ലാ പ്രസിഡൻറ് ഹരിദാസിനെ ഇറക്കിയ മണ്ഡലത്തിൽ പറ്റിയ അമളിയിൽ പ്രവർത്തകർക്കിടയിലും രോഷമുണ്ട്. പാർട്ടിക്കും സ്ഥാനാർഥിക്കും തെറ്റുപറ്റിയിട്ടിെല്ലന്നും റിട്ടേണിംഗ് ഓഫിസർ നീതി നിഷേധിെച്ചന്നുമുള്ള ആക്ഷേപമാണ് എൻ. ഹരിദാസ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്. റിട്ടേണിങ് ഓഫിസറെ പഴിചാരുന്നത് പ്രവർത്തകരുെട രോഷം തണുപ്പിക്കാനും പാർട്ടിക്കേറ്റ പരിക്ക് കുറക്കാനുമാണ്. നിയമപോരാട്ടമെന്ന പ്രഖ്യാപനം തൽക്കാലം പിടിച്ചുനിൽക്കാനുള്ള തന്ത്രവും.
അതേസമയം, വീണുകിട്ടിയ അവസരത്തിൽ പ്രതീക്ഷവെക്കുകയാണ് യു.ഡി.എഫ്. എ.എൻ. ഷംസീറിന് 2016ൽ 34000ത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷമുള്ള തലശ്ശേരിയിൽ പേരിനൊരു മത്സരമായിരുന്നു ഇതുവരെ. ബി.ജെ.പി കളമൊഴിഞ്ഞതോടെ യു.ഡി.എഫ് സ്ഥാനാർഥി എം.പി. അരവിന്ദാക്ഷന് ആഞ്ഞുപിടിച്ചാൽ ജയിച്ചേക്കാമെന്ന പ്രതീക്ഷ കൈവന്നിട്ടുണ്ട്.
കണ്ണൂരിലെ രാഷ്ട്രീയ സംഘർഷത്തിെൻറ കേന്ദ്രബിന്ദുവായ തലശ്ശേരി മേഖലയിൽ ബി.ജെ.പി വോട്ടുകൾ പോൾ ചെയ്യുകയാണെങ്കിൽ അതിൽ ഭൂരിപക്ഷവും സംഘ്പരിവാറിെൻറ ബദ്ധവൈരിയായ സി.പി.എമ്മിനെതിരെ കോൺഗ്രസിന് കിട്ടാനാണ് സാധ്യത. അതുകൊണ്ടുതന്നെ, ഇതുവരെ ഭൂരിപക്ഷത്തിൽ മാത്രം ആശങ്കയുണ്ടായിരുന്ന എ.എൻ. ഷംസീർ ജയം ഉറപ്പിക്കാൻ പ്രചാരണത്തിൽ സജീവമാണ്.
തലശ്ശേരി: തലേശ്ശരി മണ്ഡലത്തിൽ അന്തർധാരയെന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും അന്തർധാര സംബന്ധിച്ച് െതരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസ്സിലാകുമെന്നും എൻ.ഡി.എ തലശ്ശേരി മണ്ഡലം സ്ഥാനാർഥി എൻ. ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ഇടതും വലതും ഒരേ തൂവൽപക്ഷികളാണ്. നാമനിർദേശ പത്രിക തള്ളിയ സംഭവത്തിൽ ഹൈകോടതി വിധിക്കെതിരെ മേൽകോടതിയെ സമീപിക്കും. സൂക്ഷ്മ പരിശോധനയിൽ നാമനിർദേശപത്രിക തള്ളിയതിൽ ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്.
എനിക്ക് തെറ്റ് പറ്റിയിട്ടില്ല. അഖിലേന്ത്യ അധ്യക്ഷൻ അയച്ചുതന്ന ഫോറത്തിൽ ഒപ്പുവെച്ചതിലെ പിശകാണ് പത്രിക നിരസിക്കാൻ കാരണമായത്. പത്രിക പരിശോധന വേളയിൽ പിറവത്തെ സ്ഥാനാർഥികൾക്ക് ലഭിച്ച സ്വാഭാവിക നീതി തലശ്ശേരിയിലെ ആർ.ഒയിൽ നിന്നും കിട്ടിയില്ല. മേൽകോടതിയിൽനിന്ന് അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നത്. അതും എതിരായാൽ തലശ്ശേരിയിലെ പാർട്ടി പ്രവർത്തകർ എന്തുചെയ്യണമെന്ന് മേൽകമ്മിറ്റിയും നേതാക്കളും തീരുമാനിക്കുമെന്നും ഹരിദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.