തലശ്ശേരി: വിദേശത്തുനിന്ന് ലഹരിവസ്തു ഇറക്കുമതിചെയ്ത കേസിൽ തലശ്ശേരി സ്വദേശിയെ എറണാകുളം എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
നെട്ടൂർ ഇടത്തിലമ്പലം കാവ്യാസിൽ വികാസിനെയാണ് (30) ബുധനാഴ്ച രാവിലെ പിടികൂടിയത്. വീട്ടിൽനിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും കഞ്ചാവുമടക്കമുള്ള ലഹരിവസ്തുക്കളും പിടിച്ചെടുത്തു.
കണ്ണൂർ എക്സൈസ് സംഘത്തിന്റെ സഹകരണത്തോടെയായിരുന്നു റെയ്ഡ്. പോളണ്ടിൽനിന്ന് വികാസിന്റെ പേരിലെത്തിയ ലഹരിവസ്തുക്കളടങ്ങിയ പാഴ്സൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചിരുന്നു. മാരക ലഹരിമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പടക്കം പാഴ്സലിൽനിന്ന് ലഭിച്ചതായാണ് സൂചന. എറണാകുളം എക്സൈസിന് പാഴ്സൽ കൈമാറിയതിനെ തുടർന്നാണ് തലശ്ശേരി ഇടത്തിലമ്പലത്തെ വീട്ടിൽ റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.