തലശ്ശേരി: ഗ്രീൻവിങ്സ് ചാരിറ്റബിൾ സൊെെസറ്റിയുടെ സ്നേഹത്തണലിൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ നാല് മാസത്തോളമായി ചികിത്സയിലായിരുന്ന ഇതരസംസ്ഥാനക്കാരിയായ ഗിനിയെ നിടുംപൊയിൽ മരിയ ഭവനം ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു.
മാനസിക അസ്വാസ്ഥ്യമുള്ള ഇൗ സ്ത്രീയെ തെരുവോരത്തുനിന്ന് കണ്ടെത്തി കൂത്തുപറമ്പ് പൊലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് മാസമായി ഗ്രീൻവിങ്സ് വളൻറിയർമാരാണ് ഇവർക്ക് ആവശ്യമായ മരുന്നും ഭക്ഷണവുമടക്കം എത്തിച്ചു നൽകിയത്.
ഇവരെ താമസിപ്പിക്കാൻ സുരക്ഷിതമായ സ്ഥലം കണ്ടെത്താൻ ഗ്രീൻവിങ്സ് യൂത്ത് വിങ് ഭാരവാഹികൾ അന്വേഷിക്കുകയായിരുന്നു. ഒടുവിൽ നിടുംപൊയിലിലെ മരിയ ഭവനം ചാരിറ്റബിൾ ട്രസ്റ്റ് ഇവരെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു.
തലശ്ശേരി എസ്.ഐ രാഗേഷ് എലിയൻ മരിയഭവൻ അധികൃതരുമായി സംസാരിച്ചതിെൻറ അടിസ്ഥാനത്തിൽ, ഗ്രീൻവിങ്സ് വളൻറിയർമാർ ഗിനിയെ മരിയ ഭവനത്തിൽ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.