തലശ്ശേരി: ധർമടം പൊലീസ് സ്േറ്റഷൻ പരിധിയിെല നിട്ടൂരിൽ വീട്ടിൽ കവർച്ച. നിട്ടൂർ ഗുംട്ടിയിലെ ഷബീനാസിൽ െവള്ളിയാഴ്ച പുലർച്ചയാണ് സംഭവം. അഞ്ചര പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. വീടിെൻറ മുകളിലെ ഓടിളക്കി അകത്തുകയറിയ മോഷ്ടാവ് താഴെയുള്ള മുറിയിൽ ഉറങ്ങുകയായിരുന്ന ഷബീനയുടെ സ്വർണ പാദസരവും ബ്രേസ്െലറ്റും കൂടെ ഉറങ്ങിക്കിടന്ന കുട്ടിയുടെ ബ്രേസ്െലറ്റും ഉൾപ്പെടെ അഞ്ചര പവെൻറ ആഭരണങ്ങളാണ് കവർന്നത്.
അലമാരയിൽ സൂക്ഷിച്ച 5,000 രൂപയും മോഷ്ടിച്ചു. പുലർച്ച നാലിന് അലാറം കേട്ട് വീട്ടുകാർ ഉറക്കമുണർന്നപ്പോഴാണ് കിടപ്പുമുറിയുടെ വാതിലും പുറത്തെ ഗ്രില്ലും തുറന്ന നിലയിലും ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതും അറിയുന്നത്. കിടപ്പുമുറിയുടെ ലോക്ക് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.
വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ധർമടം എസ്.ഐ മഹേഷ് കണ്ടമ്പേത്തിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. മോഷണം നടന്ന വീട്ടിലേക്ക് പോവുന്നതിനിടെ മോഷ്ടാവെന്ന് സംശയിക്കുന്ന അജ്ഞാതൻ െപാലീസ് വാഹനം കണ്ടയുടനെ ഇരുട്ടിലേക്ക് ഒാടിമറഞ്ഞു. ഇല്ലിക്കുന്ന് വളവിൽ പൊലീസ് ജീപ്പ് എത്തിയപ്പോഴാണ് വെള്ള വസ്ത്രവും തൊപ്പിയും ധരിച്ചയാൾ ഒാടിയത്. പിറകെ പൊലീസ് ഓടിയെങ്കിലും ആളെ പിടികൂടാനായില്ല.
ധർമടം സി.െഎ ശ്രീജിത്ത് കൊടേരി വീട് സന്ദർശിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീട്ടിലെത്തി തെളിവെടുത്തു. വീട്ടുടമ പി.പി. അനീസിെൻറ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.