തലശ്ശേരിയിൽ സ്വർണക്കടയിൽ കവർച്ച

തലശ്ശേരി: പഴയ ബസ് ​സ്​റ്റാൻഡ് ട്രാഫിക് യൂനിറ്റ് പരിസരത്തെ പ്രിൻസ് ജ്വല്ലറിയിൽ കവർച്ച. കടയുടെ മുകളിലെ ഓട് നീക്കിയാണ് മോഷ്​ടാവ് അകത്ത് കയറിയത്. ഗ്രിൽസി െൻറ പൂട്ട് തകർത്ത്​ സി.സി.ടി.വിയുടെ കേബ്​ൾ വയർ മുറിച്ചിട്ട നിലയിലാണ്​. വ്യാഴാഴ്​ച അർധരാത്രിയാണ് സംഭവം.

വെള്ളിയുടെ നാലു സ്​റ്റഡുകൾ കാണാതായിട്ടുണ്ട്. മോഷ്​ടാവി​െൻറ വ്യക്തമല്ലാത്ത രൂപം കാമറയിൽ പതിഞ്ഞിട്ടുണ്ട്. മങ്കി കാപ് ധരിച്ച സാമാന്യം ഉയരമുള്ളയാളാണ് ദൃശ്യങ്ങളിലുള്ളത്​.കടയുടെ ഓട് നീക്കിയശേഷം കയർ ഉപയോഗിച്ചാണ് മോഷ്​ടാവ് അകത്തുകടന്നത്. മുഴപ്പിലങ്ങാട് സ്വദേശി വി.കെ. രാജേഷിൻേറതാണ് ജ്വല്ലറി. വ്യാഴാഴ്​ച രാത്രി ഏഴിന് കടയടച്ച് പോയതായിരുന്നു. വെള്ളിയാഴ്​ച രാവിലെ തുറന്നപ്പോഴാണ്​ മോഷണം ശ്രദ്ധയിൽപെട്ടത്.

ഉടമയുടെ പരാതിയിൽ പൊലീസ് കടയിലെത്തി പരിശോധന നടത്തി. മോഷ്​ടാവിൻേറതെന്ന് കരുതുന്ന ചുറ്റിക സ്ഥലത്തുനിന്ന്​ കണ്ടെടുത്തു. സ്വർണാഭരണങ്ങൾ ലോക്കറിലായതിനാൽ ഒന്നും നഷ്​ടമായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.