തലശ്ശേരി: സ്കൂളിൽ പരീക്ഷക്കിടെ കൂട്ടുകാരിയെ ആക്രമിച്ച സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിനിക്കെതിരെ വധശ്രമത്തിന് കേസ്. നഗരത്തിലെ ബി.ഇ.എം.പി സ്കൂളിലാണ് സംഭവം. ബുധനാഴ്ച രാവിലെ പ്ലസ് വൺ അവസാന പരീക്ഷ എഴുതുന്നതിനിടെ പെട്ടെന്ന് പ്രകോപിതയായ പെൺകുട്ടി മുന്നിലിരുന്ന കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് കഴുത്തിന് നേരെ ബ്ലേഡ് പ്രയോഗിക്കുകയായിരുന്നു.
പെൺകുട്ടിയെ ഹാളിലുണ്ടായ മറ്റു കുട്ടികളും അധ്യാപികയും തടഞ്ഞുവെച്ചതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായില്ല. സ്കൂൾ അധികൃതർ പരിക്കേറ്റ കുട്ടിയെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. സുഹൃദ് ബന്ധങ്ങളുടെ പേരിൽ ഉണ്ടായ അകൽച്ചയും തെറ്റിദ്ധാരണയുമാണ് സംഭവത്തിന് പിറകിലെന്നാണ് വിവരം. കുട്ടിയുടെ കഴുത്തിനും കൈക്കും തുന്നിക്കെട്ടലുകളുണ്ട്.
സ്കൂൾ അധികൃതരിൽ നിന്നും പരീക്ഷയെഴുതിയ മറ്റ് കുട്ടികളിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് പൊലീസ് കേസെടുത്തത്. അക്രമം നടത്തിയ വിദ്യാർഥിനിയെ പൊലീസ് തലശ്ശേരി ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയയാക്കി. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടിയെ വിദഗ്ധ പരിശോധനക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.