കോവിഡ് കാല കാസര്‍കോടന്‍ മാതൃകകള്‍ക്ക് തിളക്കമേറുന്നു

കാ​സ​ർ​കോ​ട്: കോ​വി​ഡ് നി​ര്‍വ്യാ​പ​ന​ത്തി​നാ​യി കാ​സ​ര്‍കോ​ട് ജി​ല്ല ഭ​ര​ണ സം​വി​ധാ​നം അ​വ​ത​രി​പ്പി​ച്ച മാ​തൃ​ക​ക്ക് വീ​ണ്ടും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ വ​ന്‍ സ്വീ​കാ​ര്യ​ത. ന​മ്മു​ടെ ഓ​ണ​ത്തി​ന് ന​മ്മു​ടെ നാ​ട്ടി​ലെ പൂ​ക്ക​ള്‍ എ​ന്ന ആ​ശ​യ​മാ​ണ് ഒ​ടു​വി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്.

ജി​ല്ല​ത​ല കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ക​ല​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു​വാ​ണ് ഈ ​ആ​ശ​യം അ​വ​ത​രി​പ്പി​ച്ച​ത്. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​കാ​മ്പ​യി​ന്‍.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് വ​രു​ന്ന പൂ​ക്ക​ള്‍ വ​ഴി​യു​ള്ള കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ക​യാ​ണ് കാ​മ്പ​യി​െൻറ ല​ക്ഷ്യം. ക​മ്മി​റ്റി ഈ ​തീ​രു​മാ​നം അം​ഗീ​ക​രി​ച്ച​തോ​ടെ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ചു​ചേ​ര്‍ത്ത ജി​ല്ല ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ ക​ല​ക്ട​ര്‍ ഈ ​നി​ര്‍ദേ​ശം അ​വ​ത​രി​പ്പി​ക്കു​ക​യും സം​സ്ഥാ​ന ത​ല​ത്തി​ല്‍ അ​ത് ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

നാടി​െൻറ രക്ഷയായ മാതൃകകൾ

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രു​ന്ന ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ തീ​വ്ര​ത​യേ​റി​യ ജി​ല്ല​യി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ട്രി​പ്പ്​​ള്‍ ലോ​ക്ഡൗ​ണ്‍ ഏ​ര്‍പ്പെ​ടു​ത്തി. രോ​ഗ​വ്യാ​പ​ന തോ​ത് കു​റ​ക്കാ​ന്‍ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ വ​ന്‍ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. ജി​ല്ല​യു​ടെ സു​ര​ക്ഷ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഐ.​ജി വി​ജ​യ് സാ​ഖ​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ണ് അ​ന്ന് ഈ ​പ​ദ്ധ​തി ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കി​യ​ത്.

സ​മ്പൂ​ര്‍ണ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്ത്, വീ​ടു​ക​ളി​ല്‍നി​ന്ന് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍ക്കാ​യി ജി​ല്ല പൊ​ലീ​സ് കാ​ര്യാ​ല​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടു​പ​ടി​ക്ക​ല്‍ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യും ജി​ല്ല​യി​ല്‍ വി​ജ​യ​മാ​യി​രു​ന്നു.

തു​ട​ര്‍ന്ന് മ​റ്റു പ​ല ജി​ല്ല​ക​ളും ഈ ​പ​ദ്ധ​തി അ​നു​ക​രി​ച്ചു. സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ അ​ല്‍കേ​ഷ് കു​മാ​ര്‍ ശ​ര്‍മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ വ​കു​പ്പു​ക​ളേ​യും ഒ​രു കു​ട​ക്കീ​ഴി​ല്‍ അ​ണി​നി​ര​ത്തി ന​ട​പ്പാ​ക്കി​യ കെ​യ​ര്‍ ഫോ​ര്‍ കാ​സ​ര്‍കോ​ട് പ​ദ്ധ​തി​യും കേ​ന്ദ്ര സ​ര്‍ക്കാ​റി​െൻറ അ​ട​ക്കം പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

കോ​വി​ഡ് വ്യാ​പ​ന​ത്തി​െൻറ മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കി​യ മാ​ഷ് പ​ദ്ധ​തി​യാ​ണ് പ്ര​ശം​സ നേ​ടി​യ മ​റ്റൊ​രു പ​ദ്ധ​തി. ഈ ​പ​ദ്ധ​തി പ്ര​കാ​രം കോ​വി​ഡ് നി​ര്‍വ്യാ​പ​ന ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വാ​ര്‍ഡു​ക​ളി​ലും അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചു. മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളെ ഈ ​അ​ധ്യാ​പ​ക​ര്‍ നി​ര​ന്ത​രം ബോ​ധ​വ​ത്ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ നി​യ​മ​ലം​ഘ​നം ക​ണ്ടാ​ല്‍, അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് മാ​ഷ് പ​ദ്ധ​തി.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ സ്വ​ഭ​വ​ന​ങ്ങ​ളി​ല്‍ത​ന്നെ ചി​കി​ത്സി​ക്കു​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​െൻറ പ​ദ്ധ​തി​യും കാ​സ​ര്‍കോ​ട് ജി​ല്ല ഭ​ര​ണ​സം​വി​ധാ​ന​മാ​ണ് ആ​ദ്യ​മാ​യി ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കി​യ​ത്. ഇ​ങ്ങ​നെ 150ലേ​റെ രോ​ഗി​ക​ളാ​ണ് ജി​ല്ല​യി​ല്‍ വീ​ടു​ക​ളി​ല്‍ത​ന്നെ ചി​കി​ത്സ​യി​ലു​ള്ള​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.