കൊച്ചി: പിതാവ് െകാലപ്പെടുത്താൻ ശ്രമിച്ച നവജാത ശിശുവിെൻറ നില ഗുരുതരമായി തുടരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുഞ്ഞിെൻറ പിതാവായ അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ ചാത്തനാട്ട് ഷൈജു തോമസ് (40) അറസ്റ്റിലായിരുന്നു. പെൺകുഞ്ഞായതിെൻറ പേരിലാണ് ക്രൂരതയെന്നാണ് കരുതുന്നത്.
അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിെൻറ തലച്ചോറിൽ രക്തസ്രാവവും നീർക്കെട്ടുമുണ്ട്. മർദ്ദനത്തിൽ 54 ദിവസം മാത്രം പ്രായമായ കുഞ്ഞിെൻറ കാലുകൾക്ക് ചതവേറ്റു.
ഈ മാസം 18ന് ഇവരുെട വാടക വീട്ടിൽ വെച്ചായിരുന്നു സംഭവം. ഭാര്യയുടെ ൈകയ്യിൽ നിന്ന് കുഞ്ഞിനെ പിടിച്ചു വാങ്ങിയ ശേഷമായിരുന്നു ക്രൂരത. കുട്ടിയുടെ തലക്കടിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടാണ് ജോസ് നേപ്പാൾ സ്വദേശിനിയായ യുവതിയെ ഒരുവർഷം മുമ്പ് വിവാഹം ചെയ്തത്. ഭാര്യയോടുള്ള സംശയവും ആക്രമണത്തിനു കാരണമായെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.