ഐ​െ​സാ​ലേ​ഷ​ൻ വാ​ർ​ഡി​ൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രോഗി മൂ​ന്നാം​നി​ല​യി​ൽ കു​ടു​ങ്ങി

ക​ള​മ​ശ്ശേ​രി: എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ ഐ​െ​സാ​ലേ​ഷ​ൻ വാ​ർ​ഡി​ൽ കോ​വി​ഡ് സം​ശ​യി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ രോ​ഗി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​ന്നാം​നി​ല​യി​ൽ കു​ടു​ങ്ങി. ഏ​ലൂ​ർ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി 12ഓ​ടെ​യാ​ണ് സം​ഭ​വം.


നാ​ലു​ദി​വ​സം മു​മ്പ് വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തി​യ 31കാ​ര​നാ​ണ് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യു​വാ​വി​നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സം​ശ​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റി​വാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പു​റ​ത്തു​വി​ടാ​ൻ ഇ​യാ​ൾ ശാ​ഠ്യം പി​ടി​ച്ചു. ഇ​ത് ത​ട​ഞ്ഞ​തോ​ടെ വാ​ർ​ഡി​ലെ ജ​ന​ൽ വ​ഴി താ​ഴെ​യെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ  മൂ​ന്നാം​നി​ല​യി​ലെ സ​ൺ​ഷേ​ഡി​ലേ​ക്ക്​ ചാ​ടി.

അ​വി​ടെ കു​ടു​ങ്ങി​യ​ത് ശ്ര​ദ്ധ​യി​ൽ​െ​പ​ട്ട ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ഉ​ട​ൻ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ച്ചു. പി.​പി.​ഇ കി​റ്റ​ണി​ഞ്ഞ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ണി​വെ​ച്ച് താ​ഴെ​യി​റ​ക്കി ര​ക്ഷ​പ്പെ​ടു​ത്തി. 

Tags:    
News Summary - covid isolation ward kochi-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.