കുളത്തൂപ്പുഴ: മഴക്കാലമെത്തുന്നതിന് മുമ്പുതന്നെ കിഴക്കന്‍ മലയോരമേഖലയിലെ ഗ്രാമങ്ങളില്‍ ഛർദിയും അതിസാരവും വ്യാപകമായി. കഴിഞ്ഞ ദിവസങ്ങളില്‍ പനിയോടൊപ്പം ഛർദിയും അതിസാരവുമായി നിരവധി പേരാണ് കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലും സമീപ ക്ലിനിക്കുകളിലും ചികിത്സതേടിയത്. ഗ്രാമപ്രദേശങ്ങളിലാണ് രോഗബാധിതരിലധികവും. രോഗബാധക്ക് കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ആദിവാസി കോളനികളും രോഗത്തിന്‍റെ പിടിയിലാണ്. മഴക്കാല പൂര്‍വ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയ ആദിവാസി മേഖലയിലടക്കം രോഗബാധ സ്ഥിരീകരിച്ചത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ആരോഗ്യ പ്രവര്‍ത്തകരും തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.