കൊല്ലം: അടിയന്തര നടപടികൾക്ക് ഒരുങ്ങിയിരിക്കാൻ സർക്കാർ സംവിധാനങ്ങൾക്കും ജനങ്ങൾക്കും മുന്നറിയിപ്പ് നൽകി, ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. ശനിയാഴ്ച 72 പേരാണ് ജില്ലയിൽ പോസിറ്റിവ് ആയത്. 833 പേരെ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക് -8.6. വെള്ളിയാഴ്ച 66പേരായിരുന്നു രോഗബാധിതർ. കേസുകളിലെ കുതിച്ചുചാട്ട സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും അവലോകന യോഗം ചേർന്ന് അടിയന്തര പ്രവർത്തന പദ്ധതി ആവിഷ്കരിച്ചു. ആവശ്യംവന്നാൽ കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ ആംബുലൻസുകൾ വിന്യസിക്കും. സർക്കാർ ആശുപത്രികളിൽ കിടക്കകൾ ഒരുക്കാനും നിർദേശം നൽകി. ആവശ്യമെങ്കിൽ തുറക്കേണ്ട കോവിഡ് ചികിത്സ കേന്ദ്രങ്ങളും തെരഞ്ഞെടുത്തു. പ്രതിദിന രോഗികൾ 100 കടന്നാൽ കോവിഡ് വാർ റൂം പ്രവർത്തനം ആരംഭിക്കും. ഇതിനായി ടീമിനെയും സജ്ജമാക്കി. പരിശോധന കൂട്ടാനുള്ള ശ്രമവും നടക്കുകയാണ്. ആളുകൾ പരിശോധനക്ക് മടിക്കുന്നതാണ് വലിയ വെല്ലുവിളി. സ്ഥിതി കൈവിട്ടുപോകാതിരിക്കാൻ ജാഗ്രതയോടെ നിരീക്ഷിച്ചുവരുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.