പ്രയാറിൻെറ നിര്യാണത്തിൽ അനുശോചനപ്രവാഹം കൊല്ലം: മുൻ എം.എൽ.എ, മിൽമ ചെയർമാൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എന്നിങ്ങനെ വിവിധ പദവികളിൽ തിളങ്ങിയ കോൺഗ്രസിൻെറ മുതിർന്ന നേതാവ് പ്രയാർ ഗോപാലകൃഷ്ണൻെറ നിര്യാണത്തിൽ വിവിധ മേഖലകളിൽ നിന്നും അനുശോചന പ്രവാഹം. അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ചിരുന്ന പ്രിയ സുഹൃത്തായിരുന്നു പ്രയാറെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ക്ഷീരകർഷക കോൺഗ്രസ് അനുശോചന യോഗത്തിൽ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് വടക്കേവിള ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ വിജയൻ, ബി. ശങ്കരനാരായണപിള്ള, യശോദരൻപിള്ള, അജിത് ജി, എം.ആർ. മോഹനൻപിള്ള, പുന്തല മോഹൻ, ബിജു സി, നെല്ലിക്കാട് കമറുദ്ദീൻ എന്നിവർ സംസാരിച്ചു. പ്രയാറിൻെറ നിര്യാണത്തിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണ സമിതി അനുശോചിച്ചു. ജില്ല ചെയർമാൻ ബി. ശങ്കരനാരായണപിള്ള അധ്യക്ഷത വഹിച്ചു. പ്രയാർ ഗോപാലകൃഷ്ണൻെറ നിര്യാണത്തിൽ ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി പ്രകാശ് മൈനാഗപ്പള്ളി അനുശോചിച്ചു. മഹാത്മാഗാന്ധി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. സമിതി പ്രസിഡന്റ് സജീവ് പരിശവിള യോഗം ഉദ്ഘാടനം ചെയ്തു. പ്രമോദ് കണ്ണൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.