നാടിനെ കണ്ണീരണിയിച്ച്​ യുവാക്കളുടെ വേർപാട്

കരുനാഗപ്പള്ളി: കോഴിക്കോട്, കുലശേഖരപുരം ഗ്രാമങ്ങളെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ മരണം. ഭർത്താവും കൂടപ്പിറപ്പും കൺമുന്നിൽ മുങ്ങി മരിക്കുന്നത് കാണേണ്ടി വന്ന അൽഫിയയെ ആശ്വസിപ്പിക്കാൻ കഴിയാതെ അയൽക്കാരും ബന്ധുക്കളും നിന്നത് സങ്കടക്കാഴ്ചയായി. ഇരുവരുടെയും മൃതദേഹം തിങ്കളാഴ്ച വൈകീ​ട്ടോടെ കുലശേഖരപുരം പുന്നക്കുളം പുത്തൻവീട്ടിൽ കിഴക്കതിൽ അൽത്താഫി​ൻെറ വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ചു. പിന്നീട്​ അൻസിലി​ൻെറ മൃതദേഹം കോഴിക്കോട്ടെ വീട്ടിൽ എത്തിച്ച്​ പൊതുദർശനത്തിന് വെച്ച ശേഷം കോഴിക്കോട് ഇസ്​ലാഹുൽ മുസ്​ലിമീൻ ജുമാമസ്ജിദ് ഖബർസ്ഥാനിലും അൽത്താഫി​ൻെറ മൃതദേഹം പുത്തൻതെരുവ് ഷെരീഅത്തുൽ ഇസ്​ലാം ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി. നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളുമായി വൻ ജനാവലി എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.