യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

പുനലൂർ: താലൂക്ക് ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും സമരക്കാരും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് സംഘർഷമൊഴിവാക്കിയത്. ആശുപത്രിയിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മൻെറ് എക്സ്ചേഞ്ച് വഴിയാക്കുക, താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. താലൂക്ക് ആശുപത്രി റോഡിൽ ബാരിക്കേഡ്​ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. സമരക്കാർ ബാരിക്കേഡ്​ മാറ്റി മുന്നോട്ട് പോകാൻ ശ്രമിച്ചു. കൂടുതൽ പ്രവർത്തകർ ബാരിക്കേഡ് കടന്ന് മുന്നിലെത്തിയതോടെ സംഘർഷം മൂർച്ഛിച്ചു. ഇതിനിടെ, മുതിർന്ന നേതാക്കളെത്തി പ്രവർത്തരെ സമാധാനപ്പെടുത്തി. യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡൻറ് ആർ. അരുൺരാജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ഷെറിൻ അഞ്ചൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡൻറ് സി. വിജയകുമാർ, ഡി.സി.സി ഭാരവാഹികളായ ഏരൂർ സുഭാഷ്, എസ്. സഞ്ജയ്‌ ഖാൻ, നഗരസഭ പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശ്, തൗഫീഖ് തടിക്കാട്, അജീഷ് നിസാർ, സൈജു മേലേവിള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.