പൂയപ്പള്ളി മൊബൈൽ കടയിലെ മോഷണം; പ്രതികൾ പിടിയിൽ

ഓയൂർ: പൂയപ്പള്ളി മൊബൈൽ കടയിലെ മോഷണക്കേസിൽ പ്രതികളെ പൊലീസ് പിടികൂടി. നവംബർ ഏഴിന്​ രാത്രിയിൽ പൂയപ്പള്ളി ചാവടിയിൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന നല്ലില സ്വദേശി ആശിഷ് ലൂക്കോസും സുഹൃത്ത് സിജോയും ചേർന്ന് നടത്തുന്ന ആൽഫ മൊബൈൽസിലാണ് മോഷണം നടന്നത്. കണ്ണനല്ലൂർ പാലമുക്ക്, ഹെൽത്ത് സൻെററിന് സമീപം ദേവകി ഭവനിൽ സജിലാൽ (21), കണ്ണനല്ലൂർ വടക്ക് മൈലക്കാട് നെല്ലിയ്ക്കാവിള വീട്ടിൽ അരുൺ (21), കണ്ണനല്ലൂർ ചേരിക്കോണം ചിറയിൽ വീട്ടിൽ മാഹീൻ (21) എന്നിവരെയാണ് പൂയപ്പള്ളി സി.ഐ രാജേഷ്കുമാറി​ൻെറ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം അറസ്​റ്റ്​ ചെയ്തത്. അതിവിദഗ്ധമായി കടയുടെ ഷട്ടറി​ൻെറ പൂട്ടുപൊട്ടിച്ച് മാറ്റിയ പ്രതികൾ അകത്തുകടന്നാണ്​ മോഷണം നടത്തിയത്​. പ്രതികളെ കടയിൽ എത്തിച്ച്​ തെളിവെടുപ്പ്​ നടത്തി. കണ്ണനല്ലൂർ പൊലീസ് സ്​റ്റേഷനിൽ മാഹീൻ, സജിലിൽ എന്നിവർക്കെതിരെ നിരവധി അടിപിടി കേസുകളിലും കൊട്ടിയം സ്​റ്റേഷൻ പരിധിയിൽ പ്രതിയായ അരുണി​ൻെറ പേരിൽ 10 വിദേശയിനത്തിൽപെട്ട തത്തകളെ മോഷ്​ടിച്ചതിനും കേസുണ്ട്​. പൂയപ്പള്ളി സി.ഐ രാജേഷ്കുമാറി​ൻെറ നേതൃത്വത്തിൽ എസ്.ഐ മാരായ അഭിലാഷ്, സജി ജോൺ, അനിൽ കുമാർ, എ.എസ്.ഐമാരായ രാജേഷ്, സഞ്ചീവ് മാത്യു, സി.പി.ഒ ലിജു വർഗീസ് എന്നിരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പടം :പൂയപ്പള്ളി ജങ്ഷനിലെ ​െമാെബെൽ കടയിൽനിന്ന് ​േമാഷണം നടത്തിയ പ്രതികൾ, ഒപ്പം പിടിച്ചെടുത്ത മോഷണമുതലുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.